‘വ്യക്തിപരമായ എല്ലാ സുഖദുഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും ഒരു സ്നേഹസാന്നിധ്യമായി എനിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നു, എന്റെ മകന് ആദ്യ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയാണ്; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും സൗഹൃദത്തിന്റെ കഥകളും പ്രേക്ഷകര്‍ കേട്ടിട്ടുണ്ടാകും. തങ്ങള്‍ തമ്മില്‍ മത്സരങ്ങളില്ല എന്ന് ഇരുതാരങ്ങളും പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. തന്റെ വ്യക്തിപരമായ എല്ലാ സുഖദുഖങ്ങളിലും മമ്മൂട്ടിയും കുടുംബവും ഒരു സ്നേഹസാന്നിധ്യമായി മാറാറുണ്ട് എന്ന് പറയുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.
‘വ്യക്തിപരമായ എല്ലാ സുഖദുഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും ഒരു സ്നേഹസാന്നിധ്യമായി എനിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നു. എന്റെ മകന് ആദ്യ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയാണ്.
എന്റെ അമ്മയ്ക്ക് അസുഖമായിരുന്നപ്പോള്‍ ആശുപത്രിയില്‍ വന്ന് ആശ്വസിപ്പിക്കാന്‍ മമ്മൂട്ടി ഉണ്ടായിരുന്നു. എന്റെ മകള്‍ വിസ്മയയുടെ കാവ്യപുസ്തകം ഇറങ്ങിയപ്പോള്‍ അതേ കുറിച്ച് മമ്മൂട്ടിയുടെ മകന് എഴുതിയ കുറിപ്പ് ഏറെ സന്തോഷത്തോടെയാണ് ഞങ്ങള്‍ വായിച്ചത്.
ചാലുച്ചേട്ടന്‍ എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ആ കുറിപ്പ് അവസാനിപ്പിക്കുന്നത് എന്നാണ് എന്റെ ഓര്‍മ്മ” എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരു താരങ്ങള്‍ ഒന്നിച്ച് വേദിയിലെത്തുന്നതും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.
ചില കഥാപാത്രങ്ങള്‍ താന്‍ ചെയ്താല്‍ നന്നാകുമെന്ന് മമ്മൂട്ടിക്ക് അറിയാം. അതുപോലെ ചിലത് മമ്മൂട്ടി ചെയ്താലാണ് നന്നാവുക എന്ന് തനിക്കും അറിയാം, അതിനാല്‍ തങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ വൈരാഗ്യ ഭാവങ്ങളില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
കഴിഞ്ഞ ദിവസം, ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ആറ്റുകാലിൽ അന്നദാനം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കൊപ്പമെത്തിയാണ് നടൻ അന്നദാനം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ...