Connect with us

‘മുസ്ലീം ആക്രമിയായ ബാബറിനെ വാഴ്ത്തുന്നു’, ഹോട്ട്സ്റ്റാറിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ ‘അണ്‍ഇന്‍സ്റ്റാള്‍ ഹോട്ട്സ്റ്റാര്‍’ ക്യാംപെയിന്‍

Malayalam

‘മുസ്ലീം ആക്രമിയായ ബാബറിനെ വാഴ്ത്തുന്നു’, ഹോട്ട്സ്റ്റാറിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ ‘അണ്‍ഇന്‍സ്റ്റാള്‍ ഹോട്ട്സ്റ്റാര്‍’ ക്യാംപെയിന്‍

‘മുസ്ലീം ആക്രമിയായ ബാബറിനെ വാഴ്ത്തുന്നു’, ഹോട്ട്സ്റ്റാറിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ ‘അണ്‍ഇന്‍സ്റ്റാള്‍ ഹോട്ട്സ്റ്റാര്‍’ ക്യാംപെയിന്‍

ഹിന്ദി വെബ് സീരീസായ ദി എംപയറിന്റെ റിലീസിന് പിന്നാലെ ഒടിടി പ്ലാറ്റ്ഫോം ആയ ഹോട്ട്സ്റ്റാറിനെതിരെ സൈബര്‍ ആക്രമണവുമായി സംഘരിവാര്‍ അനുകൂലികള്‍. ട്വിറ്ററിലൂടെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. ‘മുസ്ലീം ആക്രമിയായ ബാബറിനെ വാഴ്ത്തുന്നു’ എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്.

പരാതി ഹോട്ട്സ്റ്റാര്‍ സ്വീകരിക്കാതിരുന്നതോടെ ട്വിറ്ററില്‍ ‘അണ്‍ഇന്‍സ്റ്റാള്‍ ഹോട്ട്സ്റ്റാര്‍’ എന്ന ക്യാംപെയിനിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ കീഴിലുള്ള ഓഫീസര്‍ക്ക് ബാബറിനെ സീരീസ് അനാവശ്യമായി ആഘോഷിക്കുകയാണ് എന്ന പരാതികള്‍ ലഭിച്ചിരുന്നു.

എന്നാല്‍ ദി എംപെയര്‍ എന്ന സീരീസ് 2019ലെ ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹോട്ട്സ്റ്റാര്‍ വ്യക്തമാക്കുകയായിരുന്നു. നിലവില്‍ വലിയ രീതിയിലുള്ള സൈബര്‍ ക്യാംപെയിനാണ് ട്വിറ്ററിലൂടെ ഹോട്ട്സ്റ്റാറിനും സീരീസിനും എതിരെ നടക്കുന്നത്.

‘ഇന്ത്യയെ കൊള്ളയടിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കുകയും ബാക്കിയുള്ളവരെ മതം മാറ്റി ജിഹാദികളാക്കുകയും ചെയ്ത ആക്രമികളെ 2021ല്‍ ആഘോഷിക്കുകയാണ്. നിര്‍മ്മാതാവിനും, സംവിധായനും തിരക്കഥാകൃത്തിനുമൊന്നും നാണമില്ലേ’ എന്ന രീതിയിലുള്ള വിദ്വേഷ ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

അലെക്സ് റൂതര്‍ഫോഡിന്റെ എംപെയര്‍ ഓഫ് മുഗള്‍ എന്ന പുസ്തകത്തെ ആസ്പതമാക്കിയാണ് പീരീഡ് ഡ്രാമയായ സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. നിഖില്‍ അദ്വാനിയാണ് സീരീസിന്റെ നിര്‍മ്മാതാവ്. എംപയറില്‍ ഷബാന ഹസ്മി, ദിനോ മോറിയ, ദൃഷ്ടി ദാമി, കുനാല്‍ കപൂര്‍, അദിത്യ സേല്‍, ഷാഹേര്‍ ബംബാ, രാഹുല്‍ ദേവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.

More in Malayalam

Trending

Recent

To Top