തങ്ങളുടെ റാഗിങ് ബുള്‍ ആണ് ഈ ചിത്രം, മോഹന്‍ലാല്‍ 15 കിലോയോളം കുറയ്ക്കണം; മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു!, വിവരങ്ങള്‍ ഇങ്ങനെ
തങ്ങളുടെ റാഗിങ് ബുള്‍ ആണ് ഈ ചിത്രം, മോഹന്‍ലാല്‍ 15 കിലോയോളം കുറയ്ക്കണം; മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു!, വിവരങ്ങള്‍ ഇങ്ങനെ
തങ്ങളുടെ റാഗിങ് ബുള്‍ ആണ് ഈ ചിത്രം, മോഹന്‍ലാല്‍ 15 കിലോയോളം കുറയ്ക്കണം; മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു!, വിവരങ്ങള്‍ ഇങ്ങനെ
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുളള്ത്. ഈ കൂട്ടുകെട്ടില്‍ ഒരു സ്പോര്‍ട്സ് ഡ്രാമ ഒരുങ്ങുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രിയദര്ശന്. ബോളിവുഡ് ഹങ്കാമ എന്ന പോര്‍ട്ടലിനോടാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ബോക്സറുടെ കഥയാണ് പറയുന്നത്. അയാളുടെ ഉയര്‍ച്ചകളെയും വീഴ്ചകളെയും കുറിച്ചാണ് സിനിമ. മോഹന്‍ലാലും താനും ചേര്‍ന്ന് എല്ലാ തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു സ്പോര്‍ട്സ് ചിത്രം ചെയ്തിട്ടില്ല. തങ്ങളുടെ റാഗിങ് ബുള്‍ ആണ് ഈ ചിത്രമെന്ന് വേണമെങ്കില്‍ പറയാം.
ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ 15 കിലോയോളം ഭാരം കുറക്കേണ്ടി വരും. മോഹന്‍ലാലിന് തീര്‍ച്ചയായും അത് ചെയ്യാന്‍ സാധിക്കുമെന്നും പ്രിയദര്ശന് പറഞ്ഞു. അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് റിലീസിന് ഒരുങ്ങുന്ന പ്രിയദര്ശന്-മോഹന്‍ലാല്‍ ചിത്രം.
മരക്കാര്‍ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എപ്പോഴായാലും ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും പ്രിയദര്ശന് പറയുന്നു. 100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ മികച്ച ഫീച്ചര്‍ ചിത്രമടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...