Connect with us

‘ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷം, എന്റെ മകള്‍ എന്റെ പ്രിയ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു’ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

Malayalam

‘ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷം, എന്റെ മകള്‍ എന്റെ പ്രിയ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു’ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

‘ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷം, എന്റെ മകള്‍ എന്റെ പ്രിയ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു’ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ കല്യാണി പ്രിയദര്‍ശനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയത് കല്യാണിയുടെ സീനുകള്‍ വെച്ചായിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം കല്യാണി അഭിനയിച്ചതില്‍ സന്തോഷമറിയിച്ചിരിക്കുകയാണ് അച്ഛനും സംവിധായകനുമായ പ്രിയദര്‍ശന്‍. ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷമാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ‘ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷമാണ്. എന്റെ മകള്‍ എന്റെ പ്രിയ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആന്റണിക്കും നന്ദി’ എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

കഴിഞ്ഞ ആഴ്ച്ചയാണ് മോഹന്‍ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്തത്. മോഹന്‍ലാല്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന വീഡിയോ വൈറലായിരുന്നു. കൊവിഡ് വ്യാപനത്താല്‍ കേരളത്തില്‍ ഷൂട്ടിങ്ങ് അനുമതി ഇല്ലാത്ത സാഹചര്യത്തിലാണ് ബ്രോഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലാണ് ആരംഭിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ കേരളത്തിലും ചിത്രീകരണത്തിന് അനുമതി ലഭിച്ചിരുന്നു. ഹൈദരാബാദിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായല്‍ ചിത്രീകരണം കേരളത്തിലേക്ക് മാറ്റുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More in Malayalam

Trending

Recent

To Top