Connect with us

ഡോ പികെ വാര്യരുടെ വിടവാങ്ങല്‍ ലോകത്തിനു തന്നെ തീരാനഷ്ടമാണ്, അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങില്ല; ആയുര്‍വേദ ആചാര്യന്‍ ഡോ പി കെ വാര്യര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

Malayalam

ആയുര്‍വേദ ആചാര്യന്‍ ഡോ പി കെ വാര്യരുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘ആയുര്‍വേദ ആചാര്യന്‍ പദ്മഭൂഷണ്‍ ഡോ: പി.കെ വാര്യരുടെ വിടവാങ്ങല്‍ ലോകത്തിനു തന്നെ തീരാനഷ്ടമാണ്.

നിസ്വാര്‍ത്ഥ സേവനത്തിലൂടെ ആതുരസേവനരംഗത്തു തന്നെ മാതൃകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങില്ല. ആദരാഞ്ജലികള്‍’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ വാര്യര്‍. ആയുര്‍വേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പികെ വാര്യരെ രാജ്യം പദ്മശ്രീയും പദ്മഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാല 1999 ല്‍ ബഹുമാനസൂചകമായി ഡി. ലിറ്റ് നല്‍കി. മഹാരാഷ്ട്ര ഗവര്‍ണ്ണറായിരുന്ന പിസി അലക്സാണ്ടറില്‍ നിന്നും 30 മത് ധന്വന്തരി അവാര്‍ഡും പി കെ വാര്യര്‍ക്ക് ലഭിച്ചു. കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലൂം കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായി തുടര്‍ വിദ്യാഭ്യാസം.

പിന്നീട് കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ ‘ആര്യവൈദ്യന്‍’ കോഴ്സിന് പഠിച്ചു. ആയുര്‍വേദ പഠന സമയത്ത് നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. മഹാത്മഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് എന്‍.വി. കൃഷ്ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി.

1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി. പികെ വാര്യരുടെ ആത്മകഥയ്ക്ക് ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകള്‍’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായും പികെ വാര്യര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

More in Malayalam

Trending