Connect with us

പ്രണയിക്കാൻ പാടില്ലെന്ന് നിർബന്ധമായിരുന്നു ; നർത്തകിയായ ‘അമ്മ പോലും പറ്റില്ല എന്ന് പറഞ്ഞു; പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ ജീവിതത്തിലേക്ക് വന്നുചേർന്ന ഭാഗ്യം ; ബിഗ് ബോസിൽ വെളിപ്പെടുത്താത്ത ജീവിത മുഹൂർത്തത്തെ കുറിച്ച് ആദ്യമായി സന്ധ്യ !

Malayalam

ബിഗ് ബോസ് സീസണ്‍ 3ലെ ശക്തയായ വനിത മത്സരാര്‍ത്ഥികളിലൊരാളായിരുന്നു സന്ധ്യ മനോജ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകപിന്തുണ സ്വന്തമാക്കുകയായിരുന്നു സന്ധ്യ. സ്വന്തം നിലപാടുകള്‍ കൃത്യമായി തുറന്നുപറഞ്ഞ് മുന്നേറിയിരുന്ന സന്ധ്യ എഴുപത് ദിവസം പൂർത്തിയാക്കിയ ശേഷമാണ് എലിമിനേഷനിലൂടെ പുറത്തേക്ക് പോയത് .

പുറത്തേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു സന്ധ്യയുടെ പ്രതികരണം. ഷോ അവസാനിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട് സന്ധ്യ. എന്നാൽ സ്വകാര്യജീവിതത്തെകുറിച്ച് അധികമൊന്നും സന്ധ്യ വെളിപ്പെടുത്തിയിട്ടില്ല.

ആദ്യമായി മെട്രോമാറ്റിനി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സന്ധ്യ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നൃത്ത ജീവിതത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.

“‘അമ്മ നർത്തകിയായിരുന്നു എങ്കിലും യാഥാസ്ഥിതിക കുടുംബമായതിനാൽ പ്രണയിക്കാനും നൃത്തം അഭ്യസിക്കാനും അനുവാദം ഉണ്ടായിരുന്നില്ല. ആദ്യം പഠനം പിന്നീട് തീരുമാനിക്കാം നൃത്തത്തെ കുറിച്ച് എന്നായിരുന്നു സന്ധ്യയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നത്.

എന്നാൽ പഠന ശേഷം മറ്റുപല കാര്യങ്ങളിലേക്ക് തിരിയുകയാണ് ഉണ്ടായത്. പിന്നീട് ഇരുപത്തിയൊന്നാം വയസിൽ വിവാഹം നടന്നു. വിവാഹത്തിന് ശേഷം സംഭവിച്ച മാറ്റങ്ങളാണ് സന്ധ്യാ മനോജ് എന്ന സാധാരണക്കാരിയെ അസാധ്യ നർത്തകിയാക്കി മാറ്റിയത്. സന്ധ്യയുടെ അഭിമുഖത്തിന്റെ പൂർണ്ണമായ വാക്കുകൾ കേൾക്കാൻ വീഡിയോ കാണാം….”

about sandhya manoj

More in Malayalam

Trending