Connect with us

കാര്‍ ശേഖരത്തിലേയ്ക്ക് ഒരു കാര്‍ കൂടി.., മോഹന്‍ലാലിന്റെ പുതിയ ആഡംബര കാര്‍ കണ്ടോ..!

Malayalam

കാര്‍ ശേഖരത്തിലേയ്ക്ക് ഒരു കാര്‍ കൂടി.., മോഹന്‍ലാലിന്റെ പുതിയ ആഡംബര കാര്‍ കണ്ടോ..!

കാര്‍ ശേഖരത്തിലേയ്ക്ക് ഒരു കാര്‍ കൂടി.., മോഹന്‍ലാലിന്റെ പുതിയ ആഡംബര കാര്‍ കണ്ടോ..!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ താരം പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നിലവില്‍ വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ സ്വന്തമായി ഇരിക്കവെയാണ് പുതിയ ഇന്നോവ മോഹന്‍ലാല്‍ വാങ്ങിയത്.

പുതിയ ഇന്നോവ ക്രിസ്റ്റ ഗ്രെനെറ്റ് റെഡാണ്. അതോടൊപ്പം ടൊയോട്ടൊയുടെ ആഡംബര എംപിവി വെല്‍ഫയറും എസ്യുവിയായ ലാന്റ് ക്രൂസും മോഹന്‍ലാലിന്റെ കാര്‍ ശേഖരിത്തില്‍ ഉണ്ട്.

നിപ്പോണ്‍ ടൊയോട്ടയില്‍ നിന്ന് താരം സ്വന്തമാക്കിയത് ഇന്നോവ ക്രസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടോ പതിപ്പാണ്. 2.4 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എന്‍എം ടോര്‍ക്കുമുണ്ട്. കൊച്ചി എക്‌സ് ഷോറൂം വില ഏകദേശം 24.99 ലക്ഷം രൂപയാണ്.

അതേസമയം മോഹന്‍ലാല്‍ ഷാജി കൈലാസ് ഒന്നിക്കുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലാണ് തന്റെ സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബറില്‍ ആരംഭിക്കും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top