മോഹന്‍ലാല്‍ നായകനായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ശിക്കാര്‍. എം പത്മകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് സുരേഷ് ബാബു. ചിത്രത്തിന് ആദ്യം നല്കിയ ‘ബലരാമന്’ എന്നായിരുന്നുവെന്നും ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ലാല്‍ ജോസ് ആയിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
ബലരാമന് എന്ന പൊലീസുകാരന്റെ കഥ ആലോചിച്ചപ്പോള്‍ താന്‍ ലാല്‍ജോസിനോട് ആയിരുന്നു വണ്‍ ലൈന്‍ പറഞ്ഞത്. തിരക്കഥ ലാല്‍ ജോസിന് ഇഷ്ടമായി. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ചിത്രീകരണം ആരംഭിക്കാനായില്ല. ലാല്‍ജോസ് വേറെ ചില സിനിമകളുടെ തിരക്കിലായിരുന്നു. മോഹന്‍ലാല്‍ ഉടന്‍ തന്നെ ചെയ്യാമെന്നു പറഞ്ഞു.
തിരുവനന്തപുരത്തെ വിസ്മയ സ്റ്റുഡിയോയില്‍ ലാലേട്ടനെ കണ്ടു വരുമ്പോള്‍ സംവിധായകന് എം. പത്മകുമാറിനെ കണ്ടത്. മോഹന്‍ലാലിനെ വച്ച് ഒരു പ്രൊജക്ടിന്റെ വര്‍ക്കിലായിരുന്നു പത്മകുമാര്‍. പക്ഷേ, ആ കഥ വിചാരിച്ചപോലെയായില്ല. അങ്ങനെ ഈ കഥ പറഞ്ഞു. പത്മകുമാര്‍ സംവിധാനം ചെയ്യുന്നതില്‍ ലാലേട്ടനും സമ്മതം. അങ്ങനെയാണ് ശിക്കാറിന്റെ ചിത്രീകരണം ആരംഭിച്ചത്.
ബലരാമന് എന്നായിരുന്നു താന്‍ സിനിമയ്ക്ക് ഇട്ടിരുന്ന പേര്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു ബലരാമന്. സിനിമയുടെ പേരിനെ കുറിച്ചു പറഞ്ഞപ്പോള്‍ ലാലേട്ടന് പറഞ്ഞു, നമുക്ക് ശിക്കാര്‍ എന്നിടാമെന്ന്. അതു തന്നെയായിരുന്നു സിനിമയ്ക്ക് പറ്റിയ പേര്. സിനിമ കണ്ട് കുറേ പൊലീസുകാര്‍ വിളിച്ചു. പൊലീസ് ട്രെയിനിംഗിന്റെ ഭാഗമായി ശിക്കാര്‍ പൊലീസുകാര്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും സുരേഷ് ബാബു വ്യക്തമാക്കി.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...