Malayalam
തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ല…, സിനിമയെ കുറിച്ച് ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് മോശം പറയുന്നതെന്ന് മോഹന്‍ലാല്‍
തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ല…, സിനിമയെ കുറിച്ച് ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് മോശം പറയുന്നതെന്ന് മോഹന്‍ലാല്‍
മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം റിലീസായതിനു പിന്നാലെ സിനിമയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍.
മരക്കാറിനെ കുറിച്ച് മോശം പറയുന്നത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് മോഹന്‍ലാല്‍ പറയുന്നു. പുതിയ ചിത്രമായ ആറാട്ടിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇതേ കുറിച്ച് പറഞ്ഞത്. ഒരു തരത്തിലും സിനിമയെ കുറിച്ച് ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് മോശം പറയുന്നത്.
ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം. കോവിഡ് സമയത്തൊക്കെ താന്‍ ഹൈദരാബാദിലായിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുള്ള പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്.
അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ സമ്മതിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ എഴുതില്ല. ആ ഇന്‍ഡസ്ട്രിയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആ ഇന്‍ഡസ്ട്രിയെ മുന്നോട്ട് കൊണ്ടു പോകാന്‍ പ്രേക്ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും പിന്തുണ ഉണ്ടാവാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
ഫെബ്രുവരി 18ന് ആണ് തിയേറ്ററുകളിലെത്തുന്നത്. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്ന മാസ് ചിത്രവുമാണ് ആറാട്ട്.
