ലാലുക്കുഞ്ഞിനെ കൂടാതെ മമ്മൂട്ടി സാറും ഐവി ശശി സാറും അതുപോലെ ഓരോ അംബാസഡര്‍ കാറുകള്‍ വാങ്ങിയിരുന്നു; രാജകീയ കലയുള്ള ആ വാഹനം കടന്നുപോകുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഒന്നുടക്കും

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അംബാസഡര്‍ കാറിനൊപ്പമുള്ള ചിത്രം വൈറല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചും ആ കാറിനെ കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരത്തിന്റെ ആദ്യ ഡ്രൈവറായിരുന്ന ഷണ്മുഖന്.
ലാലുക്കുഞ്ഞ് ആദ്യമായി സ്വന്തം പേരില്‍ വാങ്ങിയ വാഹനമാണ് ആ അംബാസഡര്‍ കാര്‍. 1986ലാണ് അത് വാങ്ങുന്നത്. അന്ന് മദ്രാസില്‍ ലാലുക്കുഞ്ഞിന് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഉണ്ടായിരുന്നു. സുകുമാരന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ലാലുക്കുഞ്ഞിനെ കൂടാതെ മമ്മൂട്ടി സാറും ഐ.വി ശശി സാറും അക്കൗണ്ടന്റ് സാറും അതുപോലെ ഓരോ അംബാസഡര്‍ കാറുകള്‍ വാങ്ങിയിരുന്നു.
എക്സ്ട്രാ ഫിറ്റിംഗ്സും അപ്പ് ഹോള്‍സറി വര്‍ക്കുകളടക്കം മദ്രാസിലാണ് ചെയ്തത്. ദുബായില്‍ നിന്നോ മറ്റോ ഇറക്കുമതി ചെയ്ത മെറ്റീരിയലുകളാണ് അപ്പ് ഹോള്സറിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇന്നും അതേ അപ്പ് ഹോള്സറിയാണ് കാറിലുള്ളത്. പെട്രോള്‍ എ.സി കാറാണ്. അക്കാലത്ത് ആ വണ്ടിയിലായിരുന്നു ലാലുക്കുഞ്ഞിനെയും കൊണ്ട് പലയിടത്തും പോയിരുന്നത്.
രാജകീയ കലയുള്ള ഒരു വാഹനമായിരുന്നു അത്. അത് കടന്നുപോകുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഒന്നുടക്കും. ആദ്യമായി സ്വന്തം പേരില്‍ വാങ്ങിയ വാഹനമല്ലേ. ആ ഒരു ആത്മബന്ധം ഇപ്പോഴും ആ വാഹനത്തോടുണ്ട്. പഴയ പ്രതാപത്തോടെ അംബാഡസര്‍ കാര്‍ ഇന്നും മുടവന്‍ മുഗളിലെ വീട്ടിലുണ്ട് എന്നാണ് ഷണ്മുഖന് ഒരു അഭിമുഖത്തില്‍ പറയുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...