Malayalam
സുനില്‍ ഷെട്ടിയ്ക്കൊപ്പം ഓണം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സുനില്‍ ഷെട്ടിയ്ക്കൊപ്പം ഓണം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. അത് സ്വീകരിക്കുന്നതിനായി തരാം ദുബായിലേയ്ക്ക് പോയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ദുബായിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സുനില്‍ ഷെട്ടിക്കും കുടുംബത്തിനൊപ്പം മോഹന്‍ലാലും ഭാര്യ സുചിത്രയും ഓണമാഘോഷിക്കുന്നതാണ് ചിത്രം.
പ്രമുഖ വ്യവസായിയും താരത്തിന്റെ സുഹൃത്തുമായ സമീര്‍ ഹംസയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രം താരത്തിന്റെ ആരധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കാക്കകുയില്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സുനില്‍ ഷെട്ടി അഭിനയിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും സുനില്‍ ഷെട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ലൊക്കേഷനില്‍ നിന്നുമാണ് മോഹന്‍ലാല്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബായിലേക്ക് പോയത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്ത് തന്നെ പൂര്‍ത്തിയാവും. ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫിന്റെ ട്വില്‍ത്ത് മാനില്‍ ജോയിന്‍ ചെയ്യും. കഴിഞ്ഞ ദിവസമാണ് ട്വില്‍ത്ത് മാനിന്റെ പൂജ നടന്നത്.
