Connect with us

ഇങ്ങനെ അവനവന്റെ നിലയ്ക്കും വിലയ്ക്കും യോജിക്കാത്ത ബന്ധത്തില്‍ ചെന്ന് ചാടിയാല്‍ ഇതും ഒരുപാട് കാലം നിലനില്‍ക്കില്ല, നാട്ടില്‍ നിന്നൊരു പെണ്‍കുട്ടിയാണ് വേണ്ടിയിരുന്നത്; ബാലയുടെയും ഭാര്യയുടെയും ചിത്രത്തിന് താഴെ കമന്റുകളുമായി വിമര്‍ശകര്‍

Malayalam

ഇങ്ങനെ അവനവന്റെ നിലയ്ക്കും വിലയ്ക്കും യോജിക്കാത്ത ബന്ധത്തില്‍ ചെന്ന് ചാടിയാല്‍ ഇതും ഒരുപാട് കാലം നിലനില്‍ക്കില്ല, നാട്ടില്‍ നിന്നൊരു പെണ്‍കുട്ടിയാണ് വേണ്ടിയിരുന്നത്; ബാലയുടെയും ഭാര്യയുടെയും ചിത്രത്തിന് താഴെ കമന്റുകളുമായി വിമര്‍ശകര്‍

ഇങ്ങനെ അവനവന്റെ നിലയ്ക്കും വിലയ്ക്കും യോജിക്കാത്ത ബന്ധത്തില്‍ ചെന്ന് ചാടിയാല്‍ ഇതും ഒരുപാട് കാലം നിലനില്‍ക്കില്ല, നാട്ടില്‍ നിന്നൊരു പെണ്‍കുട്ടിയാണ് വേണ്ടിയിരുന്നത്; ബാലയുടെയും ഭാര്യയുടെയും ചിത്രത്തിന് താഴെ കമന്റുകളുമായി വിമര്‍ശകര്‍

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു.

ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു. ഇപ്പോഴിതാ വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയുമായിട്ടാണ് ബാല എത്തിയിരിക്കുന്നത്. ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്.

രണ്ടാള്‍ക്കും ഓണത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി. നിങ്ങള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടേ. പുതിയ ജീവിതവും നല്ലൊരു കുടുംബവും വന്ന് ചേരട്ടേ എന്നുമാണ് ബാലയുടെ പോസ്റ്റിന് താഴെ കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. അതേ സമയം ബാലയുടെ പുതിയ വിവാഹത്തെ കുറിച്ചും രണ്ട് ഭാര്യമാരെയും താരതമ്യം ചെയ്തുള്ള വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. കാണാന്‍ കൊള്ളില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് കമന്റിട്ട ആള്‍ക്ക് ബാലയുടെ ആരാധകര്‍ തന്നെ മറുപടി കൊടുത്തിട്ടുമുണ്ട്.

‘ബാല ഇത്ര വലിയ നടനായിട്ടും വലിയ ധനികന്‍ ആയിട്ടും ഒരു കാര്യവുമില്ല. കാണാന്‍ കൊള്ളാവുന്ന ഒരു ഭാര്യയെ കിട്ടാന്‍ യോഗമില്ല. ആദ്യത്തെ ഭാര്യയെ ഒരു ഭംഗിയും ഇല്ലായിരുന്നു. ഇപ്പൊ അതിനെക്കാളും വളരെ വളരെ കാണാന്‍ കൊള്ളില്ലാത്ത ഒരു സ്ത്രീയെ ആണ് കിട്ടിയിരിക്കുന്നത്.

രണ്ട് സ്ത്രീകളും ബാലയുടെ പ്രശസ്തിയും പണവും മോഹിച്ചു ബാലയെ വീഴിച്ചെടുത്തതാണ്. ഇങ്ങനെ അവനവന്റെ നിലയ്ക്കും വിലയ്ക്കും യോജിക്കാത്ത ബന്ധത്തില്‍ ചെന്ന് ചാടിയാല്‍ ഇതും ഒരുപാട് കാലം നിലനില്‍ക്കില്ല. നാട്ടില്‍ നിന്നൊരു പെണ്‍കുട്ടിയാണ് വേണ്ടിയിരുന്നത്. ആദ്യത്തെ ഭാര്യ സമ്പത്തിന്റെ പകുതിയും ജീവനാംശമായി കൊണ്ടു പോയി. ഇനി രണ്ടാമത്തെ ഭാര്യ ബാക്കിയുള്ള സ്വത്തും കൊണ്ടു പോകും. അവസാനം ബാല കേരളത്തില്‍ വരുന്ന സാധാരണ പാണ്ടികളുടെ തൊഴില്‍ ചെയ്യേണ്ടി വരുമെന്നാണ് ഒരാള്‍ വിമര്‍ശന രൂപേണ പറയുന്നത്.

അതേ സമയം മുഖത്തെ സൗന്ദര്യം നോക്കി ബന്ധങ്ങളുടെ വില അളക്കരുതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ആദ്യ ബന്ധം അത്ര നന്നായി പോവാത്തത് കൊണ്ട് വേര്‍പിരിഞ്ഞു. അമൃതയോ ബാലയോ പരസ്പരം മോശമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഉള്ളപ്പോള്‍ മറ്റുള്ളവര്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ച് സൗന്ദര്യത്തിന്റെ പേരില്‍ ചൊറിയാന്‍ നില്‍ക്കുന്നതിന് പിന്നിലെ വികാരം എന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്. മനസില്‍ നന്മ ഉള്ളത് കൊണ്ട് ബാല സന്തുഷ്ടനായി ജീവിക്കുമെന്നും കമന്റുകളില്‍ പറയുന്നു.

2010 ല്‍ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 9 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ നിയമപരമായി ബന്ധം വേര്‍പിരിയുന്നത്. ഇവര്‍ക്ക് അവന്തിക എന്നൊരു മകളുമുണ്ട്, വിവാഹമോചനത്തിന് ശേഷം അമ്മ അമൃതയ്‌ക്കൊപ്പമാണ് അവന്തിക കഴിയുന്നത്. 2019 ആണ് ബന്ധം നിയമപരമായി വേര്‍പിരിഞ്ഞതെങ്കിലും 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു.

More in Malayalam

Trending