Malayalam
ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച് യുഎഇ. അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറോ അല്‍ ഹമാദിയാണ് ഇരുവര്‍ക്കും വിസ നല്‍കിയത്. 10 വര്‍ഷത്തെ കാലാവധിയാണ് വിസക്കുള്ളത്. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫ് അലിയും പങ്കെടുത്തിരുന്നു.
ഇതാദ്യമായാണ് മലയാള സിനിമ താരങ്ങള്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാവുന്നത്. വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
പിന്നീട് ടെന്നിസ് താരം സാനിയ മിര്‍സക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. അതിന് ശേഷമാണ് മലയാള സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാവുന്നത്. ഇരുവരും കഴിഞ്ഞ ദിവസമാണ് വിസ സ്വീകരിക്കുന്നതിനായി യുഎഇയില്‍ എത്തിയത്.
തുടര്‍ന്ന് ഇരുവരും പങ്കെടുത്ത വിവാഹ ചടങ്ങിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. നിലവില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ വിസ സ്വീകരിച്ച വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു. യുസഫ് അലിക്കും യുഎഇ സര്‍ക്കാരിനും താരം നന്ദി അറിയിച്ചു.
