മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വെയ്ക്കാറുണ്ട്. മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഫേയ്സ്ബുക്കില്‍ പങ്കുവെച്ച പുതിയ ലുക്ക് വൈറലായിരുന്നു.
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാല്‍ നാട് പ്രളയത്തില്‍ മുങ്ങി നില്ക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചതിന് വലിയ വിമര്‍ശനവും മോഹന്‍ലാലിനെതിരെ ഉയരുന്നുണ്ട്.
ഈ സമയത്ത് ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ട് കളിക്കാന്‍ നാണമില്ലേ, മുള്ളന്‍ കൊല്ലി വേലായുധന് സെക്കന്‍ഡ് പാര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്, പ്രളയത്തെക്കുറിച്ച് ഒരു ബ്ലോഗ് എഴുതാമോ പറ്റില്ലല്ലേ എന്നിങ്ങനെ കമന്റുകളുടെ നീണ്ട നിര തന്നെയുണ്ട്.
അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നേരത്തെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗിലായിരുന്നു താരം.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...