News
മിയ ഖലീഫ മരണപ്പെട്ടുവെന്ന് വാര്‍ത്തകള്‍…,!? പിന്നാലെ സത്യാവസ്ഥ പുറത്തായി; വൈറലായി വാക്കുകള്‍
മിയ ഖലീഫ മരണപ്പെട്ടുവെന്ന് വാര്‍ത്തകള്‍…,!? പിന്നാലെ സത്യാവസ്ഥ പുറത്തായി; വൈറലായി വാക്കുകള്‍
ഇടയ്ക്കിടെ ചില താരങ്ങളുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പൊട്ടിമുളയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്ത എവിടെ നിന്നാണ് വന്നതെന്ന് പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുന്‍ പോണ് താരം മിയ ഖലീഫ മരിച്ചെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മിയ ഖലീഫ. മിയ ഖലീഫയുടെ ഓര്‍മയില്‍ എന്ന ക്യാപ്ഷനില്‍ താരത്തിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് പിന്നാലെയാണ് വ്യാജവാര്‍ത്ത വൈറലായത്. പലരും താരത്തിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് ‘ഞാന്‍ മരിച്ചിട്ടില്ല’ എന്ന് ഒരു മീം പങ്കുവച്ച് താരം തന്നെ രംഗത്തെത്തിയത്. താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ മിയ മരിച്ചെന്നാണ് കാണിക്കുന്നത്. പ്രിയ താരത്തിന്റെ ഓര്‍മ്മകള്‍ക്കായി ഈ പ്രൊഫൈല്‍ സന്ദര്‍ശിക്കാം എന്നാണ് പേജിലെ സന്ദേശം.
42 ലക്ഷത്തോളം ആരാധകരുള്ളതാണ് മിയയുടെ ഫേസ്ബുക്ക് പേജ്. താരത്തിന്റെ ചിത്രങ്ങളും മുന്‍ പോസ്റ്റുകളുമൊന്നും പേജില്‍ ലഭ്യമല്ല. മിയ മരിച്ചു എന്ന രീതിയില്‍ ആദ്യമായല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങള്‍ നടന്നിരുന്നു.
