Connect with us

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മിയ ഖലീഫ; ഒറ്റ നിമിഷം കൊണ്ട് നടിയ്ക്ക് നഷ്ടമായത് കോടികള്‍

News

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മിയ ഖലീഫ; ഒറ്റ നിമിഷം കൊണ്ട് നടിയ്ക്ക് നഷ്ടമായത് കോടികള്‍

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മിയ ഖലീഫ; ഒറ്റ നിമിഷം കൊണ്ട് നടിയ്ക്ക് നഷ്ടമായത് കോടികള്‍

ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ചലച്ചിത്ര താരം മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടം. മിയ ഖലീഫ എന്നറിയപ്പെടുന്ന നടി സാറാ ജോ ചാമൗണുമായുള്ള കരാറുകള്‍ കനേഡിയന്‍ യുഎസ് കമ്പനികള്‍ നിര്‍ത്തലാക്കിയതോടെയാണിത്. കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ ബിസിനസ്സ് ഇടപാടുകള്‍ അവസാനിപ്പിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു.

‘മിയ ഖലീഫ, ഇത് വളരെ ഭ യാനകമായ ഒരു ട്വീറ്റാണ്. നിങ്ങളെ ഇപ്പോള്‍ തന്നെ പുറത്താക്കിയതായി കരുതുക. വെറുപ്പുളവാക്കുന്നു. അല്ലെങ്കില്‍ വെറുപ്പിന് അപ്പുറം. പരിണമിച്ച് ഒരു മികച്ച മനുഷ്യനാകൂ. നിങ്ങള്‍ മ രണം, ബ ലാത്സംഗം, അ ടിപിടി, എന്നിവയെ അംഗീകരിക്കുന്നു എന്നത് വസ്തുതയാകാം. ബന്ദികളാക്കല്‍ യഥാര്‍ത്ഥത്തില്‍ അതിനപ്പുറമാണ്. നിങ്ങളുടെ അറിവില്ലായ്മയെ വിശദീകരിക്കാന്‍ വാക്കുകളില്ല. ഞങ്ങള്‍ മനുഷ്യര്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ദുരന്തമുഖത്ത്. ഏറെ വൈകിപ്പോയെങ്കിലും നിങ്ങള്‍ നല്ലൊരു വ്യക്തിയാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’എന്നുമാണ് ടോഡ് ഷാപ്പിറോ കുറിച്ചത്. സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാര്‍ തനിക്കു വേണ്ടെന്ന മറുപടിയുമായി മിയ ഖലീഫയും രംഗത്തെത്തി.

അതേസമയം, അമേരിക്കന്‍ മാഗസിനായ പ്ലേബോയ് അവരുമായുള്ള കരാറുകള്‍ റദ്ദാക്കി.പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മിയയുടെ പ്ലേബോയ് ചാനല്‍ ഇല്ലാതാക്കുന്നത് ഉള്‍പ്പെടെ, മിയ ഖലീഫയുമായുള്ള പ്ലേബോയ്‌യുടെ ബന്ധം അവസാനിപ്പിച്ച തീരുമാനം നിങ്ങളെ അറിയിക്കുകയാണ് എന്നും ഉപയോക്താക്കള്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.

‘പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ തെളിയും’ എന്നായിരുന്നു മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. പലസ്തീനെ പിന്തുണച്ചുള്ള മിയ ഖലീഫയുടെ പ്രതികരണം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മിയ ഖലീഫക്കെതിരെ വിമര്‍ശനങ്ങളും പിന്തുണയും ഉയര്‍ന്നുവന്നിരുന്നു.

അതിനിടെ, അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേല്‍ എംബസി വ്യക്തമാക്കി. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ധനമന്ത്രി കൊല്ലപ്പെട്ടു.

ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഇസ്രയേല്‍ ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.

More in News

Trending

Recent

To Top