Malayalam
അമ്മയായ വിവരം പങ്കുവെച്ച് മിയ ജോര്‍ജ്; ‘ഇതെപ്പോ സംഭവിച്ചു..എന്തായാലും കണ്‍ഗ്രാറ്റ്സ്’, എന്ന് സോഷ്യല്‍ മീഡിയ
അമ്മയായ വിവരം പങ്കുവെച്ച് മിയ ജോര്‍ജ്; ‘ഇതെപ്പോ സംഭവിച്ചു..എന്തായാലും കണ്‍ഗ്രാറ്റ്സ്’, എന്ന് സോഷ്യല്‍ മീഡിയ
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഇപ്പോഴിതാ താരം അമ്മയായി എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആണ്‍കുഞ്ഞിന് ജന്മം നല്കിയ സന്തോഷം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം.
ഇതെപ്പോ സംഭവിച്ചു..എന്തായാലും കണ്‍ഗ്രാറ്റ്സ്, ലൂക്കയ്ക്കും അമ്മയ്ക്കും ആശംസകള്‍ എന്നു തുടങ്ങി താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്ന ചില കമന്റുകള്‍. പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായി.
റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും എറണാകുളംകാരനായ അശ്വിന് ഫിലിപ്പിന്റെയും വിവാഹം. കൊറോണ കാലത്തെ വിവാഹമായതിനാല്‍ നേരത്തെ അറിയിച്ചിരുന്നത് പ്രകാരം വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം.
ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്ല അണിഞ്ഞ് അതീവ സുന്ദരിയായിട്ടായിരുന്നു മിയ വിവാഹത്തിനെത്തിയത്. ഫുള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്ത ഗൗണായിരുന്നു എന്നതാണ് മിയയുടെ വിവാഹവസ്ത്രത്തിന്റെ പ്രത്യേകത. വിദേശത്ത് നിന്നുമെത്തിച്ച പൂക്കള്‍ കൊണ്ടൊരുക്കിയ ബൊക്കെയാണ് മിയയുടെ കൈയിലുണ്ടായിരുന്നത്. കോട്ടും സ്യൂട്ടുമണിഞ്ഞ് റോയല്‍ ലുക്കിലായിരുന്നു അശ്വിന് എത്തിയതും.
ഏറെ കാലമായി വിവാഹാലോചനകള്‍ നടന്നിരുന്ന മിയയ്ക്ക് അമ്മ മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ അശ്വിനെ കണ്ടെത്തിയത്. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിന്. ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന് യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലെത്തുകയായിരുന്നു.
