Malayalam
അവളുടെ സന്തോഷത്തില്‍ ഞാനും എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല, എനിക്ക് ഇഷ്ടം ഉളളതൊക്കെ അവള് ചെയ്തുതരുന്നുണ്ട്, അവള്‍ക്ക് ഇഷ്ടമുളളത് ഞാനും; തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ സീക്രട്ട് വെളിപ്പെടുത്തി എംജി ശ്രീകുമാറും ഭാര്യയും
അവളുടെ സന്തോഷത്തില്‍ ഞാനും എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല, എനിക്ക് ഇഷ്ടം ഉളളതൊക്കെ അവള് ചെയ്തുതരുന്നുണ്ട്, അവള്‍ക്ക് ഇഷ്ടമുളളത് ഞാനും; തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ സീക്രട്ട് വെളിപ്പെടുത്തി എംജി ശ്രീകുമാറും ഭാര്യയും
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ സീക്രട്ട് എന്താണ് എന്ന് പറയുകയാണ് എംജി ശ്രീകുമാറും ലേഖയും. ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്ന് പറയുകയാണ് ഇരുവരും. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയുമില്ലെന്നും പറയുന്നു. ഇത് വലിയ അഹങ്കാരമായിട്ട് പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ടം ഉളളതൊക്കെ അവള് ചെയ്തുതരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുളളത് ഞാനും, എംജി ശ്രീകുമാര്‍ പറഞ്ഞു. വിവാഹ മോചനങ്ങളൊക്കെ ഉണ്ടാകുന്നത് ഒരാളുടെ കാര്യത്തില്‍ മറ്റൊരാള്‍ നിയന്ത്രണം വെയ്ക്കുമ്പോള്‍ ആണ് എന്നും ഗായകന് പറയുന്നു.
പക്ഷേ ഒരു സ്ത്രീക്ക് മോശപ്പെട്ട ഒരു ഇഷ്ടം ആണെങ്കില്‍ അത് ഒരു പുരുഷനും സമ്മതിക്കില്ല. നേരെ തിരിച്ചും അത് അങ്ങനെയാണ്. അതുപോലെ എറ്റവും അഭിമാനമുളള ഒരു കാര്യം ഇന്നേവരെ എന്റെ പേര് വെച്ച് ഒരു സ്ത്രീയെ കുറിച്ചും അനാവശ്യമായി പറഞ്ഞിട്ടില്ല എന്നതാണ്. നമ്മള് ഒന്ന് താഴ്ന്നുകൊടുത്താല്‍ മതി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ അണ്ടര്‍സ്റ്റാന്റിംഗ് വേണം, എന്നും ലേഖ ശ്രീകുമാര്‍ പറയുന്നു. അല്ലാതെ പരസ്പരമുളള സ്നേഹമോ വിശ്വാസമോ ഇല്ലെങ്കില്‍ ജീവിതം മുന്പോട്ട് പോകാന്‍ പ്രയാസവുമാണ്.
അത് എനിക്ക് വ്യക്തിത്വം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷേ ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു എന്നും ലേഖ പറഞ്ഞു. ശ്രീകുട്ടന് ഒരു കാര്യം ഇല്ലാതെ ഇത് വേണ്ട ചെയ്യരുത് എന്ന് പറയാറില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും അദ്ദേഹം നല്കുന്നു. ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്‍സ്റ്റാന്റിംഗ്. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിലെ വിജയമെന്നും ലേഖ ശ്രീകുമാര്‍ വ്യക്തമാക്കി.
ലിവിംഗ് ടുഗെദറിലായിരുന്ന ഇവര്‍ ഒരു മാഗസിന് അഭിമുഖത്തിന് ശേഷമാണ് പെട്ടെന്ന് വിവാഹിതരാകാന്‍ തീരുമാനിച്ചത്. അഭിമുഖം കൊടുത്ത ശേഷം എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞാണ് മാഗസിനില്‍ അച്ചടിച്ചുവന്നത്. എംജി ശ്രീകുമാറിന്റെയും ലേഖയുടെയും ഫോട്ടോ വെച്ചുളള അഭിമുഖമാണ് അന്ന് വന്നത്. ഇതിന് ശേഷം എങ്ങോട്ട് ഒളിച്ചോടും എന്നതായിരുന്നു വിഷയം. വീട്ടിലേക്ക് പോവാന്‍ പറ്റില്ല. അങ്ങനെ മംഗലാപുരത്തേക്കാണ് ലേഖയ്ക്കൊപ്പം അന്ന് എംജി ശ്രീകുമാര്‍ പോയത്. അവിടുന്ന് മൂകാംബികയിലേക്ക് പോയി. വിവാഹത്തിന് സുഹൃത്തുക്കളെല്ലാം വന്നിരുന്നു. മുകാംബികയില്‍ വെച്ച് വിവാഹം കഴിച്ച് തിരുവനന്തപുരത്ത് വന്ന് വീണ്ടും രജിസ്റ്റര്‍ മാര്യേജ് ചെയ്തു എന്ന് എംജീ ശ്രീകുമാര്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ എന്തുകൊണ്ടാണ് സിനിമയില്‍ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമായി ലേഖ എത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലേഖ ഇതേ കുറിച്ച് പറഞ്ഞത്. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ മൂന്ന് തവണ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും ലേഖ പറയുന്നു. സൂപ്പര്‍ ഹിറ്റുകള്‍ സംവിധാനം ചെയ്ത ഡയറക്ടര്‍ വരെ അവസരവുമായി എത്തിയിരുന്നുവെന്നും എന്നാല്‍ താന്‍ നോ പറയുകയായിരുന്നുവെന്നും ലേഖ പറയുന്നു.
ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന പല മുഹൂര്‍ത്തങ്ങളിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ട്. അതുകൊണ്ട് അഭിനയം തനിക്ക് പറ്റാത്ത കാര്യമാണെന്നാണ് ലേഖ പറയുന്നത്. എന്റെ ചെറു പ്രായത്തില്‍ തന്നെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം വന്നിരുന്നു. സിനിമയിലെ ഒട്ടുമുക്കാല്‍ പേര്‍ക്കും അറിയുന്ന ഒരാളാണ് താര ആര്‍ട്സ് വിജയന്. എല്ലാവരും സ്നേഹത്തോടെ വിജേയട്ടന്‍ എന്നു വിളിക്കും. അദ്ദേഹമായിരുന്നു എനിക്ക് സിനിമയിലൊരു ചാന്‍സുമായി വന്നത്. എന്നാല്‍ എനിക്ക് താല്പര്യം സിനിമയോടല്ലായിരുന്നു. ഡാന്‍സ് പഠിക്കാനും ഡാന്‍സ് സ്കൂള്‍ തുടങ്ങണം എന്നൊക്കെയൊരു മോഹമായിരുന്നുവെന്നും ലേഖ പറഞ്ഞു.
