Connect with us

ഡിംപുവിന്റെ കഥകളെല്ലാം കേട്ട് എനിക്കും കരച്ചില്‍ വന്നിട്ടുണ്ട്, ഡിംപലുമായിട്ട് അങ്ങനെ വലിയ ഫൈറ്റോ അഭിപ്രായ വ്യത്യാസങ്ങളോ അധികം വന്നിട്ടില്ലെന്ന് സന്ധ്യ മനോജ്

Malayalam

ഡിംപുവിന്റെ കഥകളെല്ലാം കേട്ട് എനിക്കും കരച്ചില്‍ വന്നിട്ടുണ്ട്, ഡിംപലുമായിട്ട് അങ്ങനെ വലിയ ഫൈറ്റോ അഭിപ്രായ വ്യത്യാസങ്ങളോ അധികം വന്നിട്ടില്ലെന്ന് സന്ധ്യ മനോജ്

ഡിംപുവിന്റെ കഥകളെല്ലാം കേട്ട് എനിക്കും കരച്ചില്‍ വന്നിട്ടുണ്ട്, ഡിംപലുമായിട്ട് അങ്ങനെ വലിയ ഫൈറ്റോ അഭിപ്രായ വ്യത്യാസങ്ങളോ അധികം വന്നിട്ടില്ലെന്ന് സന്ധ്യ മനോജ്

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്.

മൂന്നാം സീസണില്‍ തന്റെ വ്യക്തിത്വം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സന്ധ്യാ മനോജ്. പല കാര്യങ്ങളിലും കൃത്യമായ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം സന്ധ്യ തുറന്നുപറഞ്ഞിട്ടുണ്ട്. എഴുപത് ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് സന്ധ്യ പുറത്തായത്. അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്റെ യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഡിംപല്‍ ഭാലിനെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് സന്ധ്യ. ബിഗ് ബോസില്‍ ഡിംപലിനെ ആദ്യം കണ്ടപ്പോള്‍ വ്യത്യസ്തയായ ഒരു ആളായി തോന്നിയെന്ന് സന്ധ്യ പറയുന്നു.

ഇങ്ങനത്തെ ഒരു അടിപൊളി ആളാണോ ബിഗ് ബോസില്‍ വന്നിരിക്കുന്നത് എന്ന് തോന്നി. ആദ്യമെ തൊട്ട് എല്ലാവരുമായും ഫ്രണ്ട്ലിയായിരുന്നു ഡിംപല്‍. എന്റെ ഒരു പെര്‍ഫോമന്‍സ് അവിടെ കൊണ്ടുവരാന്‍ ആദ്യം നിര്‍ബന്ധിച്ചത് ഡിംപലാണ് എന്നും സന്ധ്യ പറഞ്ഞു. വെറുതെ ഇരിക്കരുതെന്നും നന്നായി പെര്‍ഫോം ചെയ്യണമെന്നും പറഞ്ഞ് ഡിംപു എന്നെ പ്രചോദിപ്പിച്ചു. ആദ്യമേ തൊട്ട് ഞങ്ങള്‍ തമ്മില്‍ കണക്ഷനുണ്ടായിരുന്നു.

ഒരു പക്വതയുളള ലെവലില്‍ സംസാരിക്കാന്‍ പറ്റിയ ആളാണ് ഞാനെന്ന് ഡിംപുവിനും തിരിച്ച് എനിക്കും ആദ്യമേ തോന്നി. ഡിംപുവിന്റെ ക്യാരക്ടറിലേക്ക് എനിക്ക് അനായാസമായി ഇറങ്ങിച്ചെല്ലാന്‍ പറ്റി. കളിയും ചിരിയും അല്ലാതെ സീരിയസായിട്ടുളള കാര്യങ്ങളും ഇമോഷന്‍സും ഡിസ്‌കസ് ചെയ്യാനുളള ഒരു കംഫര്‍ട്ട് സോണ്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഡിംപുവിന്റെ കഥകളെല്ലാം കേട്ട് എനിക്കും കരച്ചില്‍ വന്നിട്ടുണ്ട്. എനിക്കും ഒരുപാട് സങ്കടം വന്നു, സന്ധ്യ പറയുന്നു.

ഡിംപുവിന് വന്നത് ക്യാന്‍സറാണോ ട്യൂമറാണോ എന്ന തരത്തില്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ഞാന്‍ അതിലേയ്ക്ക് ഒന്നും കടക്കുന്നില്ല. ഡിംപലുമായിട്ട് അങ്ങനെ വലിയ ഫൈറ്റോ അഭിപ്രായ വ്യത്യാസങ്ങളോ അധികം വന്നിട്ടില്ല എന്നും സന്ധ്യ പറഞ്ഞു. ഡിംപുവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഡയറക്ടായിട്ടല്ല. ഇന്‍ഡയറക്ട് അഭിപ്രായ വ്യത്യാസങ്ങളാണ് കൂടുതലും വന്നിട്ടുളളത്.

അത് ഞങ്ങള് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡിംപുവിന്റെ നിലപാട് അതാണ്, എന്റെ നിലപാട് ഇതാണ് എന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് കൂടുതല്‍ ഡിസ്‌കസ് ചെയ്യാന്‍ പോയിട്ടില്ല, അത് അങ്ങനെ വിട്ടിട്ടുണ്ട്. പിന്നെ ഞാന്‍ ഓര്‍ക്കുന്നത് പെണ്‍കുട്ടികള്‍ എന്തുക്കൊണ്ട് കൂടുതല്‍ പുറത്തുപോവുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഡിംപല്‍ എന്നോട് ചോദിച്ച ചോദ്യമാണ്. എന്താണ് ഫെമിനിസ്റ്റ് ചിന്തയാണോ എന്ന് ഡിംപു ചോദിച്ചു.

ഒരിക്കലും അല്ലെന്നാണ് എന്റെ മറുപടി. ബിഗ് ബോസില്‍ ആ സമയത്ത് നടക്കുന്ന കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഞാന്‍ അത് എടുത്തുപറഞ്ഞു. അത്രയേ ഉളളൂ. അതില് ഒരു ഫെമിനിസം അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പ്രചോദനം കൊടുക്കണം എന്ന് പറയുന്നത് തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ശാക്തീകരണം എന്ന് പറയുന്നത് പ്രതികരിക്കാന്‍ ശേഷിയില്ലാത്ത കുട്ടികളുണ്ടെങ്കില്‍, അവരുടെ മനസിലുളള കാര്യങ്ങള്‍ വെളിയിലേക്ക് കൊണ്ടുവരാന്‍ നമുക്ക് ധൈര്യം കൊടുക്കാം. എന്നാല്‍ ഓള്‍റെഡി സ്ട്രോംഗായിട്ട് നില്‍ക്കുന്ന കുട്ടികള്‍ക്കും, എക്സ്പ്രസ് ചെയ്യാന്‍ അറിയുന്ന കുട്ടിക്കും, സമൂഹത്തോട് പറയാന്‍ കഴിയുന്ന കുട്ടിയ്ക്കും എന്നാണ് സന്ധ്യ പറഞ്ഞത്.

കൊവിഡ് മാനണ്ഡങ്ങള്‍ പാലിച്ചാണ് ബിഗ് ബോസ് സീസണ്‍3 തുടങ്ങുന്നത്. 2021 ഫെബ്രുവരി 14 നായിരുന്നു ഷോ ആരംഭിക്കുന്നത്. ബിഗ് സ്‌ക്രീന്‍ മിനിസ്‌ക്രീന്‍ താരങ്ങളോടൊപ്പം പുതുമുഖങ്ങളും മൂന്നാം ഭാഗത്തില്‍ പങ്കെടുത്തിരുന്നു. മണിക്കുട്ടനാണ് സീസണ്‍ 3യുടെ ടൈറ്റില്‍ വിന്നര്‍. ബിഗ് ബോസിലൂടെ മണിക്കുട്ടന് മികച്ച ആരാധകരെ നേടാന്‍ നടിക്ക് കഴിഞ്ഞിരുന്നു. 14 പേരുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്നത്. പിന്നീട് വൈല്‍ഡ് കാര്‍ഡിലൂടെ 4 പേരും കൂടി ഹൗസിലെത്തിയിരുന്നു. ആദ്യ രണ്ട് സീസണുകളെക്കാള്‍ മികച്ച കാഴ്ചക്കാരെ നേടാന്‍ ബിഗ് ബോസ് സീസണ്‍ 3ക്ക് കഴിഞ്ഞു

ഒരു ടാലന്റ് ഷോ കൂടിയാണ് ബിഗ് ബോസ്. ഗെയിമുകള്‍ മാത്രമല്ല കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുളള അവസരം കൂടിയാണ് ഈ ഷോയിലൂടെ ലഭിക്കുന്നത്. പാട്ടും ഡാന്‍സും സ്‌കിറ്റുകളും ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ഷോയില്‍ ഉള്‍പ്പെടുത്താറുണ്ട്. അഭിനേതാക്കള്‍ മാത്രമല്ല സമൂഹത്തിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ ഷോയുടെ ഭാഗമാകുന്നത്. മത്സരാര്‍ഥികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണിത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top