Malayalam
ഇപ്പോള്‍ സിംഗിളാണ്,മിംഗിളാവാന്‍ തയ്യാറല്ല, ജീവിതത്തില്‍ അല്‍പം മനസമാധാനം വേണം
ഇപ്പോള്‍ സിംഗിളാണ്,മിംഗിളാവാന്‍ തയ്യാറല്ല, ജീവിതത്തില്‍ അല്‍പം മനസമാധാനം വേണം
നിരവധി ഹിറ്റ് സീരിയലുകളിലൂടെ മലയാള മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചന്ദനമഴ’ എന്ന സീരിയിലൂടെയാണ് മേഘ്‌ന പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും മേഘ്‌നയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അടുത്തിടെയാണ് താരം വിവാഹമോചിതയാകുന്നത്. ഈ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വിവാഹമോചനത്തിനു പിന്നാലെ ‘മിസിസ് ഹിറ്റ്‌ലര്‍’ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മേഘ്‌ന. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബിലും മേഘ്‌ന സജീവമായിരുന്നു. മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്നാണ് താരത്തിന്റെ യുട്യൂബ് ചാനലിന്റെ പേര്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെകുറിച്ച് തുറന്ന് പറയുകയാണ് നടി. മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ നമ്മള്‍ ഒന്നും മറക്കരുത്. നമ്മളെ നമ്മാളാക്കിയ ഒരുപാട് കാര്യങ്ങളാണ് ജീവിതത്തില്‍ ഉള്ളത്. അത് മറന്നാല്‍ പിന്നെ നമ്മള്‍ നമ്മളല്ലാതെ ആയി പോകും. ജീവിതത്തില്‍ നടന്ന ചില കാര്യങ്ങളില്‍ നമുക്ക് ലൈസന്‍സ് എടുക്കാം. ചിലത് നല്ല ഓര്‍മ്മകളായിരിക്കുമെന്നും മേഘ്‌ന പറയുന്നു.
ചിലത് നമ്മുടെ ഭാഗത്ത് നിന്ന് വന്ന തെറ്റുകളും ആവാം. അത് നമുക്ക് മറക്കേണ്ട കാര്യമില്ല. അതൊക്കെ ഒരു പാഠം ആയിരിക്കും. അതില്‍ നിന്ന് മനസിലായ കാര്യമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. നല്ല ഓര്‍മ്മകളാണെങ്കില്‍ അതും എടുത്ത് പോവുക. സ്ട്രഗിള്‍സ് എല്ലാവരുടെയും ജീവിതത്തിലും വരും. നമ്മള്‍ ആ സമയത്തു ഏതു രീതിയില്‍ നിക്കണം എന്നത് നമ്മുടെ കൈയ്യില്‍ ആണ്. നമ്മള്‍ക്ക് ഹാപ്പി ആയിരിക്കാം അല്ലെങ്കില്‍ ശോകം ആയിരിക്കാം. അതില്‍ നിന്നും എഴുനേറ്റ് വന്ന് ജീവിക്കുക അതാണ് വിജയം.
റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ സിംഗിളാണ്. മിംഗിളാവാന്‍ തയ്യാറല്ല. ജീവിതത്തില്‍ ഒഴിച്ച് വെക്കാന്‍ പറ്റാത്തത് സമാധാനമാണ്. ഇപ്പോള്‍ സമാധാനത്തിലാണ്. ഫസ്റ്റ് ലവ് ആരാണെന്ന ചോദ്യത്തിന് ഡാന്‍സ് എന്നായിരുന്നു മേഘ്നയുടെ ഉത്തരം. ഡാന്‍സിനോട് അത്രയും ഇഷ്ടമാണ്.
ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് മ്യാരേജ് ആണോ എന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതിയെന്നും മേഘ്‌ന പറയുന്നു. അമൃതയായി എത്തിയപ്പോള്‍ തന്നെ താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു ആരാധകര്‍ക്ക് മതിപ്പായിരുന്നു. ഇപ്പോള്‍ അതിലേറെ സുന്ദരി ആയിരിക്കുന്നുവെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.
