Connect with us

ഒരു മാസത്തില്‍ പകുതി ദിവസം കേരളത്തിലും ബാക്കി തമിഴിലും അഭിനയിക്കും. രണ്ട് ഭാഷകളും ഒരുമിച്ച് ചെയ്യുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ല; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സന്റ്

Malayalam

ഒരു മാസത്തില്‍ പകുതി ദിവസം കേരളത്തിലും ബാക്കി തമിഴിലും അഭിനയിക്കും. രണ്ട് ഭാഷകളും ഒരുമിച്ച് ചെയ്യുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ല; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സന്റ്

ഒരു മാസത്തില്‍ പകുതി ദിവസം കേരളത്തിലും ബാക്കി തമിഴിലും അഭിനയിക്കും. രണ്ട് ഭാഷകളും ഒരുമിച്ച് ചെയ്യുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ല; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സന്റ്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴയിലെ അമൃതയായി എത്തിയതോടെയാണ് മേഘ്നയെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിത്. ചന്ദനമഴയ്ക്ക് ശേഷം ഇപ്പോള്‍ പുതിയ പരമ്പരയുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലൂടെ നായികയായി വലിയൊരു തിരിച്ചു വരവാണ് മേഘ്ന നട്തതിയത്. ഇപ്പോഴിതാ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ സീരിയലിലെ തന്റെ വിശേഷങ്ങള്‍ മേഘ്നയും അനിയത്തിയായി അഭിനയിക്കുന്ന നടി ആലീസും ആരാധകരോട് പങ്കുവെക്കുകയാണ്.

സീരിയലിലെ തന്റെ കഥാപാത്രമായ ജ്യോതി വളരെ നിഷ്‌കളങ്കയായൊരു പെണ്‍കുട്ടിയാണ്. മനസില്‍ എന്തൊക്കെ ഫീലിംഗ്സ് ഉണ്ടോ, അതെല്ലാം ഈ ജ്യോതിയിലുണ്ട്. ഇവള്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേഡാണ്. അവളുടെ മനസില്‍ തോന്നുന്ന ഏത് കാര്യവും ശക്തമായ ഭാഷയില്‍ തന്നെ തുറന്ന് പറയുന്ന പ്രകൃതമാണ്. സാധാരണ കണ്ട് വരുന്ന നായികമാരില്‍ നിന്നും ഏറെ വ്യത്യസ്തമായി നില്‍ക്കുന്നതാണ് ജ്യോതി എന്ന് പറയുകയാണ് മേഘ്ന. മലയാളത്തിന് പുറമേ തമിഴിലും സജീവമായി പ്രവര്‍ത്തിക്കുകയാണ് നടി.

ഒരു മാസത്തില്‍ പകുതി ദിവസം കേരളത്തിലും ബാക്കി തമിഴിലും അഭിനയിക്കും. രണ്ട് ഭാഷകളും ഒരുമിച്ച് ചെയ്യുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ലെന്നാണ് മേഘ്ന പറയുന്നത്. ‘ഭാഷ മാറുന്നത് കൊണ്ട് എനിക്കങ്ങനെ വ്യത്യാസം ഒന്നും തോന്നാറില്ല. ഭാഷ ഏതായാലും ഏത് ഇന്‍ഡസ്ട്രി ആണെങ്കിലും എന്റെ മുന്നില്‍ ക്യാമറയുണ്ട്. പിന്നില്‍ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അഭിനയിക്കുന്നു എന്നേയുള്ളുവെന്നും മേഘ്ന പറയുന്നു. സീരിയലില്‍ മാത്രം സജീവമായി നില്‍ക്കാതെ നടി സിനിമയിലേക്ക് വരുമോ എന്നാണ് കൂടുതല്‍ ആരാധകരും ചോദിക്കാറുള്ളത്. ‘നല്ലൊരു കഥാപാത്രവും നല്ല പ്രൊജക്ടും എനിക്കായി വരട്ടേ എന്നാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുള്ളത്. അങ്ങനെ വന്നാല്‍ തീര്‍ച്ചയായും ഞാനത് ചെയ്യുമെന്നാണ് മേഘ്ന പറയുന്നത്.

സീരിയലില്‍ മേഘ്നയുടെ അനിയത്തിയായി അഭിനയിക്കുന്നത് ആലീസ് ക്രിസ്റ്റി ഗോമസ് ആണ്. തന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആലീസും പങ്കുവെച്ചിരുന്നു. ‘മേഘ്ന അവതരിപ്പിക്കുന്ന ജ്യോതിര്‍മയി എന്ന നായിക കഥാപാത്രത്തിന്റെ അനുജത്തിയായിടട്ാണ് ഞാന്‍ അഭിനയിക്കുന്നത്. ചേച്ചിയും അനിയത്തിയും ഭയങ്കര സ്നേഹത്തില്‍ പോകുന്ന ഒരു ട്രാക്കാണ് ഞങ്ങളുടേത്. എന്റെ കഥാപാത്രമായ പ്രിയംവദയുടെ അച്ഛന്റെ ആദ്യത്തെ ഭാര്യയിലുള്ള മകളാണ് ജ്യോതി. രണ്ടാമത്തെ ഭാര്യയുടെ മകളാണ് ഞാന്‍ അവതരിപ്പിക്കുന്ന പ്രിയ.

ഞാനും ചേച്ചിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ കാണുമ്പോള്‍ ശരിക്കും ചേച്ചിയും അനുജത്തിയും പോലെ തോന്നുമെന്ന് എല്ലാവരും പറയാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെയും അല്ലാതെയും മെസേജ് അയക്കുന്നവരായാലും നേരിട്ട് കാണുമ്പോഴും അങ്ങനൊരു ഫീലുണ്ടെന്ന് പറയാറുണ്ട്. എനിക്കും മേഘ്ന ചേച്ചിയ്ക്കും തമ്മില്‍ അങ്ങനൊരു കെമിസ്ട്രി ഉണ്ടെന്നാണ് ആലീസ് പറയുന്നത്. ഇതുവരെ താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പ്രിയ. നല്ലൊരു എക്സ്പീരിയന്‍സാണ് സീരിയലലൂടെ ലഭിക്കുന്നതെന്നും നടി പറയുന്നു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ചോദ്യോത്തര പംക്തിയില്‍ മേഘ്ന പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയും വാച്ചിയമ്മയും കഴിഞ്ഞാല്‍ മേഘ്‌നയ്ക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് ആരുമായിട്ടാണെന്നായിരുന്നു ഒരാളുടെ ചോദ്യം. അമ്മയുടെ സഹോദരിയായ റേച്ചുമ്മയുമായിട്ടാണെന്നായിരുന്നു ഇതിന് മേഘ്‌ന നല്‍കിയ ഉത്തരം. ചെറുപ്പം മുതലെ അവരെ തനിക്കറിയാമെന്നും താരം പറഞ്ഞു. അത് കഴിഞ്ഞാല്‍ തന്റെ സങ്കടങ്ങളും സന്തോഷവുമെല്ലാം പങ്കിടുന്നത് ആരാധകരോടാണെന്നും മേഘ്‌ന പറഞ്ഞു. യൂട്യൂബില്‍ പങ്കുവെക്കാറുള്ള വീഡിയോകളെല്ലാം എടുക്കാറുള്ളത് തങ്ങള്‍ മൂന്നു പേരും ചേര്‍ന്നാണെന്നും ചിലപ്പോള്‍ സ്റ്റുഡിയോയില്‍ നിന്നും ആരെങ്കിലും വരുമെന്നും മേഘ്‌ന പറഞ്ഞു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് ആരെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. വളരെ വ്യത്യസ്തമായൊരു ഉത്തരമായിരുന്നു ഇതിന് മേഘ്‌ന നല്‍കിയത്. ഓരോ ദിവസവും ആരെങ്കിലുമൊക്കെ തന്നെ സ്വാധീനിക്കാറുണ്ടെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. ചാക്ക് ചുമന്നു കൊണ്ടു പോകുന്ന അപ്പൂപ്പന്‍, പൂ കെട്ടി വില്‍ക്കുന്ന അമ്മൂമ്മ, കരിക്ക് ചെത്തി വില്‍ക്കുന്നയാള്‍, പിച്ചവെച്ച് നടക്കുന്ന കുട്ടി തുടങ്ങിയവരെല്ലാം തന്നെ സ്വാധീനിക്കാറുണ്ടെന്നാണ് മേഘ്‌ന പറയുന്നത്. ജീവിതത്തില്‍ വലിയ സന്തോഷം തോന്നിയ നിമിഷം തോന്നിയ നിമിഷം ഏതെന്ന ചോദ്യത്തിന് ഈ നിമിഷം എന്നായിരുന്നു നടിയുടെ ഉത്തരം.

അതേസമയം കാലം തിരിച്ച് പോകാന്‍ സാധിച്ചാല്‍ എന്താണ് തിരുത്തുക എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ഇതിന് മേഘ്‌ന നല്‍കിയ മറുപടി ഒന്നും തിരുത്തേണ്ട എന്നായിരുന്നു. ജീവിതത്തില്‍ സംഭവിച്ച ഓരോ സംഭവങ്ങളും ആണ് തന്നെ താനാക്കിയതെന്നും അതിനാല്‍ ഒന്നും തിരുത്തേണ്ടെന്നുമാണ് താരം പറഞ്ഞത്. നടിയായിരുന്നില്ലെങ്കില്‍ താനൊരു ഡാന്‍സ് ടീച്ചര്‍ ആകുമായിരുന്നുവെന്നും മേഘ്‌ന പറയുന്നുണ്ട്. അതേസമയം ജീവിതത്തില്‍ ഇനിയൊരു കൂട്ട് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്നൊരാള്‍ ചോദിച്ചതിനും മേഘ്‌ന മറുപടി നല്‍കി.

പ്രത്യേക ഗുണങ്ങള്‍ ഒന്നും വേണമില്ലെന്നും തന്റെയടുത്ത് ജെനുവിന്‍ ആയിരിക്കണമെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. ഈ ലൈഫിലെങ്കിലും തന്നെ ചീറ്റ് ചെയ്യാതിരിക്കുമല്ലോയെന്നും മേഘ്‌ന പറഞ്ഞു. യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ കുറിച്ചും വിഷാദത്തില്‍ നിന്നും മുക്തി നേടാന്‍ ചെയ്ത കാര്യങ്ങളെ കുറിച്ചും പ്രത്യേക വീഡിയോ ചെയ്യാമെന്നും മേഘ്‌ന വാഗ്ദാനം നല്‍കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top