Malayalam
താന്‍ വിഷാദത്തിലായിരുന്നു, യഥാര്‍ത്ഥത്തില്‍ താന്‍ ആണ് പ്രശ്‌നം! ഡിംപിലിനെ വെറുക്കുന്നുണ്ടോയെന്ന ചോദ്യം; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്
താന്‍ വിഷാദത്തിലായിരുന്നു, യഥാര്‍ത്ഥത്തില്‍ താന്‍ ആണ് പ്രശ്‌നം! ഡിംപിലിനെ വെറുക്കുന്നുണ്ടോയെന്ന ചോദ്യം; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്
നിരവധി ഹിറ്റ് സീരിയലുകളിലൂടെ മലയാള മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചന്ദനമഴ’ എന്ന സീരിയിലൂടെയാണ് മേഘ്‌ന പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും മേഘ്‌നയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അടുത്തിടെയാണ് താരം വിവാഹമോചിതയാകുന്നത്. ഈ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വിവാഹമോചനത്തിനു പിന്നാലെ ‘മിസിസ് ഹിറ്റ്‌ലര്‍’ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മേഘ്‌ന. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബിലും മേഘ്‌ന സജീവമായിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന. ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും തന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മേഘ്‌ന എത്തിയിരിക്കുന്നത്. മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്നാണ് താരത്തിന്റെ യുട്യൂബ് ചാനലിന്റെ പേര്.
മേഘ്‌നയ്ക്ക് അമ്മയേയും വാച്ചിയമ്മയേയും കഴിഞ്ഞാല്‍ ഏറ്റവുമധികം അടുപ്പം ആരായിട്ടാണെന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. അമ്മയുടെ സഹോദരിയായ റേച്ചുമ്മയുമായിട്ടാണെന്ന് മേഘ്‌ന ഉത്തരം നല്‍കിയത്. റേച്ചുമ്മ ഭയങ്കര ജോളിയാണെന്നും ചെറുപ്പം മുതല്‍ തനിക്കറിയാവുന്നയാളാണെന്നും മേഘ്‌ന പറഞ്ഞു. അതു കഴിഞ്ഞാല്‍ തന്റെ സന്തോഷവും ദുഖവുമൊക്കെ പങ്കിടാറുള്ള നിങ്ങള്‍ തന്നെയാണെന്നാണ് മേഘ്‌ന പറഞ്ഞത്. യൂട്യൂബില്‍ പങ്കുവയ്ക്കാറുള്ള വീഡിയോകള്‍ എടുക്കുന്നാതാരണെന്ന ചോദ്യത്തിന് ഞങ്ങള്‍ മൂന്ന് പേരും മാറി മാറിയെടുക്കുമെന്നും ചിലപ്പോഴൊക്കെ സ്റ്റുഡിയോയില്‍ നിന്നൊരു ടീം വരുമെന്നും താരം പറഞ്ഞു.
ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാരെന്ന ചോദ്യത്തിന് ഓരോ ദിവസം ആരെങ്കിലുമൊക്കെ തന്നെ സ്വാധീനിക്കാറുണ്ടെന്ന് നടി പറഞ്ഞു. പുറത്തു പോകുമ്പോള്‍ ചാക്കു ചുമന്നുകൊണ്ടുപോകുന്ന ഒരു അപ്പൂപ്പനെ കാണുന്നത്, പൂ കെട്ടി വില്‍ക്കുന്ന ഒരു അമ്മൂമ്മയെ കാണുന്നത്, കരിക്ക് ചെത്തി അന്നന്നത്തെ ആഹാരത്തിനായി അധ്വാനിക്കുന്നയാളെ കാണുന്നത്, പിച്ചവെച്ച് നടക്കുന്നൊരു കുട്ടിയെ കാണുന്നത്, അതൊക്കെ തന്നെ സ്വാധീനിക്കാറുണ്ടെന്ന് താരം പറഞ്ഞു. ജീവിതത്തില്‍ വലിയ സന്തോഷം തോന്നിയ ഒരു നിമിഷം ഏതെന്ന ചോദ്യത്തിന് ഇപ്പോള്‍ തന്നെയാണ്, ഓരോ നിമിഷവും സന്തോഷിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. ഒരു സമയത്ത് ശരിക്കും വീണ് പോയതാണ്, അതു കഴിഞ്ഞ് എഴുന്നേറ്റ് നടന്ന് തുടങ്ങി, ഇപ്പോള്‍ മനസ്സുകൊണ്ട് ചിരിക്കാന്‍ പറ്റുന്നുണ്ട്, ആരേയും കൂടുതല്‍ വിശ്വസിച്ച് വഞ്ചിക്കപ്പെടാറില്ലെന്നും മേഘ്‌ന പറഞ്ഞു.
യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനം എത്രയെന്ന ചോദ്യത്തിന് അത് താന്‍ തനിച്ചൊരു വീഡിയോ ചെയ്യുന്നുണ്ടെന്ന് താരം പറഞ്ഞു. ഇത്രയുമൊക്കെ ലഭിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നം മേഘ്‌ന മൂലമാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് നമ്മുലെട ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നമ്മള്‍ തന്നെയാണ് എന്നാണ് മേഘ്‌ന പറഞ്ഞത്. ഞാന്‍ അവരെ വിശ്വസിച്ചതിനാലല്ലേ വഞ്ചിക്കപ്പെട്ടത്, അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മളല്ലേ പ്രശ്‌നമെന്നും മേഘ്‌ന ചോദിക്കുന്നു.
കാലം തിരിച്ച് പോകാന്‍ സമ്മതിച്ചാല്‍ എന്താണ് തിരുത്താന്‍ തോന്നുന്നതെന്നായിരുന്നു അടുത്ത ചോദ്യം. ഒന്നും തിരുത്തണ്ട, ജീവിതത്തില്‍ സംഭവിച്ച ഓരോ സംഭവങ്ങളും ആണ് എന്നെ ഞാനാക്കിയത്, അതിനാല്‍ ഒന്നും തിരുത്തേണ്ടെന്നും മേഘ്‌ന പറഞ്ഞു. നെഗറ്റീവ് കമന്റുകല്‍ അവഗണിക്കുകയാണ് പതിവ്. നടിയായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചറായേനേയെന്നും താരം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ചന്ദനമഴ ടീമിനെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു.
ഇനി ഈ ജീവിതത്തില്‍ ഒരു കൂട്ടു വേണമെന്ന് തോന്നിയിട്ടുണ്ടോ എങ്കില്‍ എന്തൊക്കെ ഗുണങ്ങള്‍ വേണമെന്നാണ് കരുതുന്നത് എന്നായിരുന്നു അടുത്തതായി ഒരാള്‍ ചോദിച്ചത്. അങ്ങനെ പ്രത്യേക ഗുണങ്ങളൊന്നും വേണമെന്നില്ലെന്നും എന്റെയടുത്ത് ജെന്യുവിന്‍ ആയിരിക്കണമെന്ന് മാത്രമാണ് ആഗ്രഹമെന്നും ആ ലൈഫിലെങ്കിലും എന്നെ ചീറ്റ് ചെയ്യാതെയിരിക്കുമല്ലോയെന്നും മേഘ്‌ന പറയുകയുണ്ടായി. വിഷാദം മാറ്റാന്‍ എന്തൊക്കെയാണ് ചെയ്തതെന്ന മറ്റൊരു ചോദ്യത്തിന് അതൊരു പ്രത്യേക വീഡിയോയായി ഉടനെ പുറത്തിറക്കുമെന്നും മേഘ്‌ന പറഞ്ഞിരിക്കുകയാണ്. ഡിംപിലിനെ വെറുക്കുന്നുണ്ടോയെന്ന് ഒരാളുടെ ചോദ്യത്തിന് മറുപടിയായി എന്തിന് വെറുക്കുന്നു, നല്ല ഇഷ്ടമാണ്, ചില സമയത്ത് കുശുമ്പ് തോന്നും. കവിളിലെ രണ്ട് സൈഡിലും ഡിംപിളുള്ളത് ഇഷ്ടമാണെന്നാണ് മേഘ്‌ന പറഞ്ഞത്.
