Malayalam
ഡെയിൻ മീനാക്ഷി ഗോസിപ്പുകളിൽ സന്തോഷം! ഞെട്ടിച്ച് ഡെയിൻ!
ഡെയിൻ മീനാക്ഷി ഗോസിപ്പുകളിൽ സന്തോഷം! ഞെട്ടിച്ച് ഡെയിൻ!
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമാണ് ഡെയ്ന്‍ ഡേവിസ് .കോമഡി സര്‍ക്കസ് റിയാലിറ്റി ഷോയിലൂടെയാണ് താരം മലയാളികളുടെ പ്രിയപ്പെട്ടവനായി മാറുന്നത്. ഷോയില്‍ ഒന്നാം സ്ഥാനം നേടാനായത് ഡെയിന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. കൂടാതെ നടന്റെ ചില ഡയലോഗുകളും വൈറലായിരുന്നു. കോമഡി സര്‍ക്കസിന് പിന്നാലെ നായികാ നായകന് ഷോയിലൂടെയാണ് ഡെയിന്‍ അവതാരകനായും മാറിയത് .അവതാരകനായതോടെ ഡെയ്ന്‍ മലയാളികളുടെ പ്രിയപ്പെട്ട ഡിഡി ആയി .
നായിക നായകന് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായി എത്തിയതോടെ ഡെയ്ന്‍ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉടന്‍ പണം എന്ന ഷോയിലെ അവതാരകനാണ് ഡെയ്ന്‍. മീനാക്ഷിയും ഡെയ്നും ചേര്‍ന്ന് അവതരിപ്പിക്കുന്ന പരമ്പര വന്‍ ഹിറ്റാണ്. ഇരുവരുടേയും അവതരണ രീതിയും കോമഡിയുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും മറ്റും ഡെയ്ന്‍ മനസ് തുറക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഉടന്‍ പണം ഹിറ്റായിക്കൊണ്ടിരിയ്ക്കുമ്പോള് മീനാക്ഷിയുമായി വന്ന ഗോസിപ്പ് ഇഷ്ടപ്പെട്ടു എന്നാണ് ഡെയിന്‍ പറയുന്നതു. സത്യത്തില്‍ ഞാന്‍ ഇത്തരം ഗോസിപ്പുകള്‍ എല്ലാം ആസ്വദിയ്ക്കുകയാണെന്നായിരുന്നു ഡെയ്ന്റെ പ്രതികരണം. അതും മീനാക്ഷിയെ പോലെ ഇത്രയും കഴിവുള്ള ആള്‍ക്കൊപ്പം ഒക്കെ വരുന്ന ഗോസിപ്പുകള്‍ രസമല്ലേ എന്നാണ് ഡെയ്ന്‍ ചിരിച്ചു കൊണ്ട് ചോദിക്കുന്നത്. പിന്നെ നാലാള് നമ്മളെ കുറിച്ച് അറിയുമ്പോഴല്ലേ ഗോസിപ്പകള്‍ വരുന്നതെന്നും സ്വതസിദ്ധമായ ചിരിയോടെ ഡെയ്ന്‍ ചോദിക്കുന്നുണ്ട്. താരത്തിന്റെ പ്രതികരണം ആരാധകര്‍ ഏറ്റെടുക്കുകയാണ്.
നേരത്തെ തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് മീനാക്ഷിയും പ്രതികരിച്ചിരുന്നു. താനും ഡെയ്നും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കാണുമ്പോള്‍ താനത് ഡെയ്ന്‍ അയച്ചു കൊടുക്കുമെന്നും താനും അമ്മയും അതൊക്കെ വായിച്ച് ചിരിക്കുമെന്നുമായിരുന്നു മീനാക്ഷി പറഞ്ഞത്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ആ സൗഹൃദമാണ് തങ്ങളുടെ കെമിസ്ട്രിയുടെ രഹസ്യം എന്നുമാണ് മീനാക്ഷി പറയുന്നത്. എന്തായാലും പരിപാടിയും ഡെയ്ന്റേയും മീനാക്ഷിയുടേയും കെമിസ്ട്രിയും ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. ഇരുവരുടേയും കോമഡി ചെയ്യാനുള്ള കഴിവും ഒരുപാട് ആരാധകരെ നേടിക്കെടുത്തിട്ടുണ്ട്.
പിന്നാലെ തന്റെ സ്കൂള്‍ കാല പ്രണയത്തെ കുറിച്ചും ഡെയിന്‍ മനസ് തുറന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യത്തെ പ്രണയം തോന്നിയതെന്നാണ് ഡെയ്ന്‍ പറയുന്നത്. ആ കുട്ടി സണ്‍ഡെ ക്ലാസില്‍ തനിക്കൊപ്പമായിരുന്നുവെന്നും ഡെയ്ന്‍ പറയുന്നു. മറ്റൊരു ഓര്‍മ്മയും ഇതേകാലത്തെക്കുറിച്ച് ഡെയ്ന്‍ പങ്കുവെക്കുന്നുണ്ട്്. എന്റെ തലയില്‍ രണ്ട് തിരിപ്പനുണ്ട്. അത് കണ്ട് പലരും പറഞ്ഞു, നീ രണ്ട് കെട്ടും എന്ന്. ഇന്ന് സ്വകാര്യമായി അത് ഇഷ്ടമാണെങ്കിലും, അന്ന് എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ലെന്നാണ് ഡെയ്ന്‍ പറയുന്നത്. ചിരിച്ചു കൊണ്ടാണ് താരം കുട്ടിക്കാലം ഓര്‍ക്കുന്നത്. അന്നത് കേട്ടപ്പോള്‍ താന്‍ അവരോട് പറഞ്ഞത്, ഞാന്‍ പള്ളീലച്ചന് ആകാന്‍ പോകുകയാണ് എന്നായിരുന്നുവെന്നും ഡെയ്ന്‍ ഓര്‍ക്കുന്നു. അതോടെ ആ ക്രഷ് അവിടെ വിട്ടു. പിന്നെ ആ കുട്ടിയ്ക്ക് എന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി പ്രണയമുണ്ടായിരുന്നു എന്നൊക്കെ പറയുന്നത് കേട്ടിരുന്നുവെന്നും താരം പറയുന്നു.
അതേസമയം കുട്ടിക്കാലത്തെ ക്രഷ് അല്ലാതെ മുതര്‍ന്ന ശേഷം സീരിയസ് പ്രണയം എന്ന് പറയാന്‍ മാത്രം ഒന്ന് ഉണ്ടായിട്ടില്ലെന്നാണ് ഡെയ്ന്‍ പറയുന്നത്. എന്നാല്‍ പ്ലസ്ടു കാലത്ത് ഒരു കുടുംബ സുഹൃത്തിന്റെ മകളോട് പ്രണയം ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു. അത് കുറച്ച് കനമുള്ള പ്രണയമായിരുന്നു. അവളെ കാണാന്‍ വേണ്ടി ഒരുപാട് യാത്രയൊക്കെ ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. ഇ എന്ന സിനിമയിലൂടെ അഭിനയത്തിലെ ഡെയ്ന്റെ അരങ്ങേറ്റം. പിന്നീട് കുട്ടന്‍പിള്ളയുടെ ശിവരാത്രി, കാമുകി, പ്രേതം 2, വര്‍ത്തമാനം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
