Malayalam
അവര്‍ ചെന്നൈയില്‍ ഒരുമിച്ച് താമസിക്കുകയാണ്.., ഏപ്രിലില്‍ വിവാഹിതരാകും?; നടി മഞ്ജിമ മോഹന്‍ വിവാഹിതയാരുന്നുവെന്ന് വാര്‍ത്തകള്‍
അവര്‍ ചെന്നൈയില്‍ ഒരുമിച്ച് താമസിക്കുകയാണ്.., ഏപ്രിലില്‍ വിവാഹിതരാകും?; നടി മഞ്ജിമ മോഹന്‍ വിവാഹിതയാരുന്നുവെന്ന് വാര്‍ത്തകള്‍
ബാലതാരമായി എത്തി മലയാള സിനിമയിലും മറ്റ് ഭാഷകളിലും നായികയായി തിളങ്ങി നില്‍ക്കുകയാണ് മഞ്ജിമ മോഹന്‍. ഇപ്പോഴിതാ നടി വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹിതയാകുന്നത് എന്നാണ് വവിരം.
‘ദേവരാട്ടം’ എന്ന ചിത്രത്തില്‍ മഞ്ജിമയുടെ നായകനായ ഗൗതം കാര്‍ത്തിക് ആണ് വരന് എന്നാണ് ഡിടി നെക്സ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അവര്‍ ചെന്നൈയില്‍ ഒരുമിച്ച് താമസിക്കുകയാണ്. ദേവരാട്ടത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചിതരാകുന്നത്. ഈ വര്‍ഷാവസാനം ഇരുവരും ഒരു ശുഭദിനത്തിനായി കാത്തിരിക്കുകയാണ്. വരും മാസങ്ങളില്‍ വിവാഹവും ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്.
കളിയൂഞ്ഞാല്, മയില്‍പ്പീലിക്കാവ്, പ്രിയം, സുന്ദര പുരുഷന്, മധുരനൊമ്പരക്കാറ്റ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ മഞ്ജിമ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ. മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജിമ നടിയായി അരങ്ങേറ്റം കുറിച്ചത്.
വിവാഹം ഏപ്രിലില്‍ നടക്കുമെന്ന് സൂചനയുണ്ട്. ഏപ്രിലില്‍ വിവാഹം നടക്കില്ലെന്ന് മഞ്ജിമ പറഞ്ഞെങ്കിലും ഗൗതം കാര്‍ത്തിക്കുമായുള്ള ബന്ധം താരം നിഷേധിച്ചിട്ടില്ല. ഏപ്രിലില്‍ താന്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നും, കല്യാണം നടക്കുന്നുണ്ടെങ്കില്‍ അത് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
