Malayalam
36ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി മണിയമണിയന്‍പ്പിള്ള രാജുവും ഭാര്യ ഇന്ദിരയും; ആശംസകളുമായി സുഹൃത്തുക്കള്‍
36ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി മണിയമണിയന്‍പ്പിള്ള രാജുവും ഭാര്യ ഇന്ദിരയും; ആശംസകളുമായി സുഹൃത്തുക്കള്‍
മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് മണിയന്‍പ്പിള്ള രാജു. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരം അതിനു ശേഷം മണിയന്‍പിള്ള രാജു എന്നാണു അറിയപ്പെട്ടത്.
മണിയന്‍ പിള്ള രാജുവിന്റെയും ഭാര്യ ഇന്ദിരയുടെയും 36ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പ്രിയദമ്പതികള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
സച്ചിന്‍, നിരഞ്ജ് എന്നിവരാണ് മണിയന്‍ പിള്ള രാജു ഇന്ദിര ദമ്പതികളുടെ മക്കള്‍. നിരഞ്ജ് അഭിനയരംഗത്ത് സജീവമാണ്. അടുത്തിടെയായിരുന്നു സച്ചിന്റെ വിവാഹം. സിനിമാ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് വിവാഹത്തിന് പങ്കെടുത്തിരുന്നത്.
ഒരുകാലത്ത് പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു മണിയന്‍പ്പിളള രാജു. നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നിരുന്ന താരം 250-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചലചിത്രനിര്‍മ്മാണത്തിലും രാജു പങ്കാളിയായിരുന്നു. വെള്ളാനകളുടെ നാട് മുതല്‍ ഒട്ടനവധി ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ രാജു സജീവമായിരുന്നു.
