നമ്പര്‍ 20 മദ്രാസ് മെയില്‍; സിനിമ വന്‍ ഹിറ്റായതുകൊണ്ട് അതാരും ശ്രദ്ധിച്ചില്ല ; അനുവാദമില്ലാതെ മമ്മൂട്ടിയുടെ പേര് ഉപയോഗിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു പക്ഷേ ലാലിന് വിശ്വാസമുണ്ടായിരുന്നു; ജോഷിയുടെ വാക്കുകൾ !
നമ്പര്‍ 20 മദ്രാസ് മെയില്‍; സിനിമ വന്‍ ഹിറ്റായതുകൊണ്ട് അതാരും ശ്രദ്ധിച്ചില്ല ; അനുവാദമില്ലാതെ മമ്മൂട്ടിയുടെ പേര് ഉപയോഗിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു പക്ഷേ ലാലിന് വിശ്വാസമുണ്ടായിരുന്നു; ജോഷിയുടെ വാക്കുകൾ !
നമ്പര്‍ 20 മദ്രാസ് മെയില്‍; സിനിമ വന്‍ ഹിറ്റായതുകൊണ്ട് അതാരും ശ്രദ്ധിച്ചില്ല ; അനുവാദമില്ലാതെ മമ്മൂട്ടിയുടെ പേര് ഉപയോഗിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു പക്ഷേ ലാലിന് വിശ്വാസമുണ്ടായിരുന്നു; ജോഷിയുടെ വാക്കുകൾ !
മലയാള സിനിമാ നടന്മാരുടെ പേര് ചോദിച്ചാൽ തന്നെ മനസിൽ ആദ്യം എത്തുക താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരുകളാകും. അവർ രണ്ടുപേരും ഒന്നിച്ചു വരുന്ന സിനിമകൾക്കും അത്ര തന്നെ പ്രാധാന്യവുമുണ്ട്.
ഇപ്പോഴിതാ രണ്ടു നടന്മാരും ഒന്നിച്ചെത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ജോഷി. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നും ഷൂട്ടിങ് സമയത്ത് നേരിട്ട പ്രധാനപ്രശ്‌നം മമ്മൂട്ടിയുടെ മീശയായിരുന്നെന്നും ജോഷി പറയുന്നു.
‘മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശയായിരുന്നു ഒരു പ്രധാന പ്രശ്നം. ചില രംഗങ്ങള്‍ ഒറിജിനല്‍ മീശ, ചിലയിടത്ത് വയ്പ്പു മീശ. മമ്മൂട്ടി സിനിമാ നടനായി തന്നെ അഭിനയിക്കുന്നതു കൊണ്ട് അതാരും കാര്യമാക്കിയില്ല. സിനിമ വന്‍ ഹിറ്റായതുകൊണ്ട് കൂടിയാകാം ഇതൊന്നും ആരും ശ്രദ്ധിക്കാതിരുന്നത്’, ജോഷി പറഞ്ഞു.
സിനിമയുടെ ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങളായിരുന്നു ആദ്യം ചിത്രീകരിച്ചതെന്നും ഈ സമയത്തൊന്നും സിനിമാനടനായി ട്രെയിനില്‍ പോകുന്ന താരം ആരായിരുന്നെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നില്ലെന്നും ജോഷി പറയുന്നു.
സിനിമയില്‍ ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. മോഹന്‍ലാലും ജഗദീഷും മണിയന്‍പിള്ള രാജുവും തമിഴ്നാട് പൊലീസിനെ വെട്ടിച്ച് ഒരു ഹോട്ടലില്‍ മുറിയെടുക്കുന്നു. അവരുടെ ഫോട്ടോ സഹിതം ടെലിവിഷനില്‍ വാര്‍ത്ത വരുന്നു. അവര്‍ അവിടെ നിന്നും രക്ഷപ്പെടുന്നു.
ഈ ഭാഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സിനിമാ നടനായി അഭിനയിക്കേണ്ട ആളെ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ ഒരു പ്രമുഖ നടന്റെ പേര് ഈ രംഗത്തു പറയുകയും വേണം. ട്രെയിനിനകത്ത് വെച്ച് ആ നടന്‍ എടുത്ത ഫോട്ടോയാണ് പൊലീസിന്റെ കയ്യില്‍ കിട്ടിയിരിക്കുന്നത്. രംഗം ചിത്രീകരിച്ചപ്പോള്‍ മമ്മൂട്ടിയുടെ പേരാണ് മോഹന്‍ലാല്‍ പറയുന്നത്.
മമ്മൂട്ടി അന്ന് കുടുംബസമേതം അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പേര് ഉപയോഗിക്കുന്നതില്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് ജോഷി പറയുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ഈ സിനിമയില്‍ ഗസ്റ്റ് റോളില്‍ അഭിനയിക്കുമെന്ന് ലാലിന് വിശ്വാസമുണ്ടായിരുന്നു.
എന്നാല്‍ പിന്നീടാണ് ഇടവേളയ്ക്ക് ശേഷവും മമ്മൂട്ടി കടന്നുവരുന്നതും മോഹന്‍ലാലിന്റേയും സുഹൃത്തുക്കളുടേയും നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതും. മമ്മൂട്ടി എന്ന കഥാപാത്രം കഥയില്‍ സജീവമാകുന്നത് രണ്ടാമത് കഥ വികസിപ്പിച്ചപ്പോഴാണെന്നും ജോഷി പറയുന്നു.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ചിരിക്കുകയാണ്. ഷോ തുടങ്ങിയിട്ട് ഒരാഴ്ചയാവുകയാണ്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലെ താരവും...
ഭാര്യ ദിവ്യയുമായി പ്രണയത്തിലായിട്ട് പത്തൊമ്പത് വർഷം തികഞ്ഞ സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ ഞാനും ദിവ്യയും...