Malayalam
എല്ലാവരുടെയും അനുഗ്രഹാശംസകള്‍ ഉണ്ടാവണം; മകന് ഇസൈയുടെ ചോറൂണ് കഴിഞ്ഞ വിവരം അറിയിച്ച് നടന് മണികണ്ഠന് ആചാരി
എല്ലാവരുടെയും അനുഗ്രഹാശംസകള്‍ ഉണ്ടാവണം; മകന് ഇസൈയുടെ ചോറൂണ് കഴിഞ്ഞ വിവരം അറിയിച്ച് നടന് മണികണ്ഠന് ആചാരി
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് മണികണ്ഠന് ആചാരി. സോഷ്യല്‍ മീഡിയയില്‍ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ, തന്റെ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
”ഞങ്ങളുടെ മകന് ”ഇസൈ”യുടെ ചോറൂണ് ഇന്ന് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വച്ചു നടന്നു. എല്ലാവരുടെയും അനുഗ്രഹാശംസകള്‍ ഉണ്ടാവണം” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
മാര്‍ച്ചിലായിരുന്നു താരത്തിന് ആണ്‍കുഞ്ഞ് പിറന്നത്. താരം തന്നെയാണ് മകന് ജനിച്ച വിശേഷം ആരാധകരെ അറിയിച്ചത്. ഇസൈ മണികണ്ഠന് എന്നാണ് കുഞ്ഞിന് മണികണ്ഠനും അഞ്ജലിയും നല്‍കിയിരിക്കുന്ന പേര്. ‘ബാലനാടാ’ എന്ന ക്യാപ്ഷനോടെയായിരുന്നു മകന് പിറന്ന സന്തോഷം മണികണ്ഠന് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നത്.
കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠന് ആചാരി മലയാളികള്‍ക്ക് പ്രിയങ്കരനായത്. പിന്നീട് ഇതര ഭാഷകളില്‍ അടക്കം മണികണ്ഠന് മികച്ച ചില വേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു. രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ.
