മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രായഭേദമന്യേ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ കുഞ്ഞു ആരാധകനോടൊപ്പം സെല്‍ഫിയെടുത്ത മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ദുബായ് എക്സ്പോയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. പുഞ്ചിരിയോടെ താരത്തിന്റെ തോളില്‍ കയ്യിട്ടു ചേര്‍ന്നിരിക്കുകയാണ് കുട്ടി ആരാധകന്.
അക്കു വിളിക്കുന്ന അക്ബറാണ് ചിത്രത്തിലെ കുട്ടി ആരാധകന്. അക്ബരാഫ്രാന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ പുറത്തുവിട്ട ചിത്രത്തിനൊപ്പം സൂപ്പര്‍താരത്തിന്റെ കൂടെ സെല്‍ഫി എടുക്കാന്‍ സാധിച്ചതിലുള്ള ആവേശവും സന്തോഷവും അക്ബര്‍ പങ്കുവച്ചു. സ്വപ്നം സഫലമായി നിമിഷം എന്ന ആമുഖത്തോടെയാണ് ചിത്രം അക്ബര്‍ പങ്കുവച്ചത്.
അക്ബറിന്റെ വാക്കുകള്‍ : ‘ദുബായ് 2020 എക്സ്പോയിലെ സ്വപ്നസാഫല്യ നിമിഷം! എക്കാലത്തേയും എന്റെ പ്രിയ അഭിനേതാവ്, റോള്‍ മോഡല്‍, സൂപ്പര്‍ ഹീറോ മമ്മൂട്ടി! മമ്മൂക്കയെ സിനിമയില്‍ കാണുന്നതിനെക്കാള്‍ ഗ്ലാമര്‍ നേരില്‍ കാണാനാണ്. വിചാരിക്കാതെ കണ്ടപ്പോള്‍ ദുബായില്‍ വന്നതിനേക്കാള്‍ സന്തോഷം!
ഇത് ശരിക്കും കണ്ടതാണോ എന്ന് എനിക്ക് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോള്‍ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല. ഇങ്ങനെ ഫോട്ടോ എടുക്കാന്‍ അവസരം തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി.’
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...