Malayalam
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദുബാലേയ്ക്ക് യാത്ര തിരിച്ച് മമ്മൂട്ടി, നടന്റെ ദുബായ് യാത്ര ഈ രണ്ട് ആവശ്യങ്ങള്‍ക്കായി
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദുബാലേയ്ക്ക് യാത്ര തിരിച്ച് മമ്മൂട്ടി, നടന്റെ ദുബായ് യാത്ര ഈ രണ്ട് ആവശ്യങ്ങള്‍ക്കായി
മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം തന്റെ അഭിനയ ജീവിതത്തിലെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. താരത്തിന്റേതായി പുറത്തെത്തിയ ചിത്രങ്ങള്‍ സോഷയ്ല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദുബാലേയ്ക്ക് യാത്ര തിരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് മമ്മൂട്ടി ദുബായിലേയ്ക്ക് വിമാനത്തില്‍ യാത്ര നടത്തുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു.
ഇത് കൈപ്പറ്റുവാനും ഒപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാനുമായാണ് നടന്റെ ദുബായ് യാത്ര. പത്ത് വര്‍ഷത്തേയ്ക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്.
അതേസമയം മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചു. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ.
നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
