‘ബിലാല്‍ പഴയ ബിലാല്‍ ആയിരിക്കാം, പക്ഷേ, മമ്മൂക്ക വരുന്നത് പത്ത് വര്‍ഷത്തിനിടെ വരാത്ത മാസ് മേക്കോവറില്‍’; ഭീഷ്മപര്‍വ്വത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍

മമ്മൂട്ടിയുടെ പുതിയ ചിത്രം ഭീഷ്മപര്വ്വത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അമല്‍ നീരദ് ആണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ മാറ്റിവെച്ചാണ് അമല്‍ നീരദ് ഭീഷ്മപര്‍വ്വം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
വമ്പന്‍ താരനിര അണിനിരക്കുന്ന ഭീഷ്മപര്‍വ്വം ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചെറിയ ക്യാന്‍വാസില്‍ ഒരു യുവതാരത്തെ വെച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു ഭീഷ്മപര്‍വ്വം. എന്നാല്‍ മമ്മൂട്ടി എത്തിയതോടെ വലിയ ക്യാന്‍വാസിലുളള സിനിമയായി ചിത്രം മാറി.
മുന്‍ സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ലുക്കിലാണ് ഭീഷ്മപര്‍വ്വത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ വരാത്ത എറ്റവും വ്യത്യസ്തമായ മേക്കോവറുമായാണ് താരം സിനിമയില്‍ എത്തുന്നതെന്നുളള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം അമല്‍നീരദ് ചിത്രത്തിലുണ്ടാവാറുളള എല്ലാ ഘടകങ്ങളും മമ്മൂട്ടി ചിത്രത്തിലും ഉണ്ടാവുമെന്നുളള പ്രതീക്ഷകളിലാണ് ആരാധകര്‍. കൊച്ചിയാണ് മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്. രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ജെ മുരുകന് തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ബിഗ് ബി പോലെ ഭീഷ്മപര്‍വ്വവും മാസാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...