‘മൂന്ന് വര്‍ഷത്തെ എന്റെ പ്രയത്നം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് നിരാശയാണ്’; പ്രേക്ഷകരെ നിരാശയിലാഴ്ത്തി മരക്കാര്‍ ഒടിടി റിലീസിനോ!? പ്രിയദര്ശന് പറയുന്നു
‘മൂന്ന് വര്‍ഷത്തെ എന്റെ പ്രയത്നം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് നിരാശയാണ്’; പ്രേക്ഷകരെ നിരാശയിലാഴ്ത്തി മരക്കാര്‍ ഒടിടി റിലീസിനോ!? പ്രിയദര്ശന് പറയുന്നു
‘മൂന്ന് വര്‍ഷത്തെ എന്റെ പ്രയത്നം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് നിരാശയാണ്’; പ്രേക്ഷകരെ നിരാശയിലാഴ്ത്തി മരക്കാര്‍ ഒടിടി റിലീസിനോ!? പ്രിയദര്ശന് പറയുന്നു
മലയാളി പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കോവിഡ് പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് നീണ്ടു പോകുകയാണ്. ഈ സാഹചര്യത്തില്‍ ചിത്രം ഒടിടി റിലീസായി എത്തുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. ഇപ്പോഴിതാ മരക്കാര്‍ ഒരിക്കലും ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന് പ്രിയദര്ശന്. തന്റെ മൂന്ന് വര്‍ഷത്തെ പ്രയ്തനം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് വലിയ നിരാശയാണ്. അതിനാല്‍ ഒടിടിയില്‍ റിലീസ് ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രിയദര്ശന് പറഞ്ഞു.
‘മരക്കാര്‍ ഒരു വലിയ സിനിമയാണ്. മൂന്ന് വര്‍ഷത്തെ എന്റെ പ്രയത്നം ഒരു മൊബൈല്‍ ഫോണില്‍ കാണേണ്ടി വരുന്നത് നിരാശയാണ്. അതെനിക്ക് എന്തായാലും ആഗ്രഹമില്ല. നിലവില്‍ ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മരക്കാര്‍ റിലീസ് ചെയ്ത് 21 ദിവസത്തിന് മറ്റൊരു സിനിമയും മലയാളത്തിലും തമിഴിലും റിലീസ് ചെയ്യില്ല.
അതിന് തമിഴ്നാട്ടിലേയും, കേരളത്തിലെയും തിയറ്റര്‍ അസോസിയേഷന് നന്ദി പറയുന്നു. മരക്കാറിന് പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിന്റെ പുറത്താണ് തിയറ്റര്‍ ഉടമകള്‍ ഈ തീരുമാനത്തിലെത്തിയത്. എല്ലാം വിചാരിച്ച പോലെ തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.’
ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നു. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍.
പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. ഇരുവരും...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും പാടിയ അത്രയും ഗാനങ്ങൾ...
മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധയാകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ചരിത്ര സിനിമകള്‍ ചെയ്യാന്‍...
നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. സിനിമ ചെയ്യുകയാണ് തന്റെ സന്തോഷമെന്ന് പറയുകയാണ് സംവിധായകന്. ‘ഞാന്‍ സിനിമയില്‍ എത്തിപ്പെടുകയാണ്...