അതിന്റെ ക്ലൈമാക്സ് എടുക്കുമ്പോഴാണ് ഞാനാണ് കൊന്നതെന്ന് അറിഞ്ഞത്, അത് കേട്ട് എനിക്ക് പനി വന്നു, സിനിമയുടെ കഥയൊന്നും അറിയില്ലായിരുന്നു; മമ്മൂട്ടിയുടെ വില്ലത്തി വേഷം ചെയ്തതോടെ നിലത്തു നില്ക്കാന് സമയം ഉണ്ടാവില്ലെന്നാണ് പറഞ്ഞത്, തുറന്ന് പറഞ്ഞ് ബിന്ദു രാമകൃഷ്ണന്

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും സജീവമായ താരമാണ് ബിന്ദു രാമകൃഷ്ണന്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞുള്ള ബിന്ദു രാമകൃഷ്ണന്റെ വാക്കുകള്‍ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നേരറിയാന്‍ സിബി ഐയില്‍ മമ്മൂട്ടിയുടെ വില്ലത്തിയായാണ് ബിന്ദു രാമകൃഷ്ണന് അഭിനയിച്ചത്. ഇത്രയും ഐശ്വര്യമുള്ള അമ്മ എങ്ങനെയാണ് വില്ലത്തിയായി അഭിനയിച്ചതെന്നായിരുന്നു ബാലാജി ശര്‍മ്മയുടെ ചോദ്യം.
അതിന് ഉത്തരമായി ബിന്ദു പറഞ്ഞതിങ്ങനെ. ഒരിക്കലും സംശയിക്കാത്ത ഒരാളെ വേണം. അതുകൊണ്ടാണ് നിങ്ങളെ ഈ കഥാപാത്രത്തിനായി വിളിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്. അതിന്റെ ക്ലൈമാക്സ് എടുക്കുമ്പോഴാണ് ഞാനാണ് കൊന്നതെന്ന് അറിഞ്ഞത്. അത് കേട്ട് എനിക്ക് പനി വന്നു. സിനിമയുടെ കഥയൊന്നും അറിയില്ലായിരുന്നു. ഞാനെന്തിന് ആ കൊച്ചിനെ കൊല്ലണമെന്നായിരുന്നു ചിന്തിച്ചത്, ഒരിക്കലും സംശയിക്കാത്ത ഒരാളായിരിക്കണം, അതാണ് ഈ കഥാപാത്രം നിങ്ങളെ ഏല്‍പ്പിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്.
ആ സിനിമയ്ക്ക് ശേഷം സിനിമയില്‍ നിന്നോ സീരിയലുകളില്‍ നിന്നോ തനിക്ക് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു ബിന്ദു രാമകൃഷ്ണന് പറഞ്ഞത്. 4 സീരിയലുകളില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ബിന്ദുവിന് നേരറിയാന്‍ സിബിഐയിലെ അവസരം ലഭിച്ചത്. അതോടെ ആ സീരിയലുകളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കിയെന്നും ബിന്ദു പറഞ്ഞിരുന്നു.
ഇത് കഴിയുമ്പോള്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞു. ഹിറ്റായ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ അവസരങ്ങളൊന്നും പിന്നീട് അധികം ലഭിച്ചിട്ടില്ല. സിനിമയുടെ കാര്യവും അങ്ങനെ തന്നെയാണ്. നല്ലൊരു അവസരത്തിനായുള്ള കാത്തിരിപ്പിലാണെന്നുമായിരുന്നു ബിന്ദു പറഞ്ഞത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...