Connect with us

മൗനരാഗം എന്താ ഇങ്ങനെ?? വൈകല്യത്തെ വെറുക്കുന്ന അമ്മായിയും!! പെൺമക്കളെ കൊല്ലാൻ ആഗ്രഹിക്കുന്ന വീട്ടുകാരും: ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പ്രകാശനെ പോലെയുള്ള ഒരു അച്ഛനും മൂങ്ങയെ പോലുള്ള മുത്തശ്ശിയും എവിടെ എങ്കിലും കാണുമോ!!

Malayalam

മൗനരാഗം എന്താ ഇങ്ങനെ?? വൈകല്യത്തെ വെറുക്കുന്ന അമ്മായിയും!! പെൺമക്കളെ കൊല്ലാൻ ആഗ്രഹിക്കുന്ന വീട്ടുകാരും: ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പ്രകാശനെ പോലെയുള്ള ഒരു അച്ഛനും മൂങ്ങയെ പോലുള്ള മുത്തശ്ശിയും എവിടെ എങ്കിലും കാണുമോ!!

മൗനരാഗം എന്താ ഇങ്ങനെ?? വൈകല്യത്തെ വെറുക്കുന്ന അമ്മായിയും!! പെൺമക്കളെ കൊല്ലാൻ ആഗ്രഹിക്കുന്ന വീട്ടുകാരും: ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പ്രകാശനെ പോലെയുള്ള ഒരു അച്ഛനും മൂങ്ങയെ പോലുള്ള മുത്തശ്ശിയും എവിടെ എങ്കിലും കാണുമോ!!

മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് മൗനരാഗം മുൻപോട്ട് പോകുന്നത്.

പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിൽ സീരിയൽ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, മൗനരാഗം സീരിയൽ പ്രേക്ഷകർക്ക് ഇടയ്ക്കെങ്കിലും ഒരു സംശയം ഉണ്ടായിട്ടുണ്ടാകും. ഈ ഇരുപത്തി  ഒന്നാം നൂറ്റാണ്ടിൽ  പ്രകാശനെ പോലെയുള്ള ഒരു അച്ഛനും മൂങ്ങയെ പോലുള്ള  മുത്തശ്ശിയും എവിടെ എങ്കിലും കാണുമോ??

 മകന് പെൺകുഞ്ഞ് ജനിക്കരുത്, ആദ്യത്തേത് പെൺകുഞ്ഞ് ആയിരുന്നിട്ടും എങ്ങനെയൊക്കെ സഹിച്ചു എന്ന് മാത്രമേയുള്ളൂ… അല്ലാതെ കല്യാണിയുടെ ചേച്ചിയെയും മൂങ്ങ മുത്തശ്ശിക്ക് ഒട്ടും ഇഷ്ടമില്ല. പ്രകാശൻ വളർന്നു വന്നപ്പോൾ, ആ മുത്തശ്ശി പഠിപ്പിച്ചതല്ലേ… അയാളും പ്രവൃത്തിക്കു,

പ്രകാശന്, കുട്ടികളുണ്ടായപ്പോഴും… ഇത് തന്നെയാണ് സംഭവിച്ചത്.. അതിന്റെ പ്രതിഫലമാണല്ലോ.. കല്യാണിയുടെ ശബ്ദം നഷ്ടമായത്.

ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികളെ ആഗ്രഹിക്കുന്ന ഒരുപാട് ദമ്പതികളുണ്ട്. പെൺകുട്ടികളെ നല്ലതു പോലെ സംരക്ഷിക്കുന്ന കുടുംബക്കാർ. അത്തരമൊരു സമൂഹത്തിൽ ഇത്തരമൊരു സീരിയലിൽ കൊണ്ട്  എന്ത് പ്രസക്തിയാണ് ഉണ്ടാകുന്നത്. ഒരു പത്തൊൻപതാം നൂറ്റാണ്ടിലോ, അല്ലെങ്കിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലോ, ആയിരുന്നു ഇത്തരത്തിലൊരു സീരിയല്ലെങ്കിൽ പ്രേക്ഷക മൂല്യമുള്ള സീരിയൽ എന്ന് വിലയിരുത്തമായിരുന്നു.

പ്രകാശനും, മുത്തശ്ശിയും ഒഴിച്ചാൽ… വിക്രം വളർന്നു വന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്, അപ്പോൾ പെൺ കുഞ്ഞിനെ വേണ്ട എന്നൊരു ചിന്താഗതി വിക്രത്തിന് ഉണ്ടാകേണ്ട കാര്യമുണ്ടോ?? ഒരിക്കലുമില്ല, അല്ലെ.. ഒന്നുമില്ലെങ്കിലും മുഖ്യധാര സമൂഹവുമായി ഇടപെടുന്ന ഒരാൾക്ക് പെൺകുട്ടി ആൺകുട്ടി എന്ന ചിന്ത വരേണ്ട ആവശ്യമില്ല. പക്ഷെ, വിക്രം എന്ന കഥാപാത്രത്തെയും സൃഷ്ടിച്ചിരിക്കുന്നത്… മുത്തശ്ശിയുടെയും അച്ഛന്റെയും അതെ ചിന്താഗതിയിൽ വളരുന്ന ഒരാളായിട്ടായിരിക്കാം…

ചിലപ്പോൾ, ഇങ്ങനെയൊക്കെ പെൺകുട്ടികളെ വെറുത്തിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു… അല്ലെങ്കിൽ അത്തരം ചിന്താഗതിയുള്ള ആരെങ്കിലും ഇപ്പോഴും ഈ സമൂഹത്തിന്റെ ഏതെങ്കിലും കോണിലുണ്ടെങ്കിൽ, അത്തരക്കാരെ  പ്രതിനിധീകരിച്ചിരിക്കുകയാണ്  വിക്രമും മുത്തശ്ശിയും പ്രകാശനുമൊക്കെ.

അതുപോലെ തന്നെയാണ്, വൈകല്യത്തെ ഒട്ടും ഇഷ്ടമില്ലാത്ത രൂപ. കിരണിന്റെ അമ്മയെ കുറിച്ചോർക്കുമ്പോൾ വൈകല്യത്തെ ഏറ്റവും കൂടുതൽ വെറുക്കുകയാണ്. അതുകൊണ്ടാണല്ലോ, കിരണിന്റെയും കല്യാണിയുടെയും വിവാഹം ഇതുവരെയും നടക്കാത്തതും.

അപ്പോൾ, ഇവർ എന്തുകൊണ്ടാണ് വൈകല്യത്തെ വെറുക്കുന്നത് എന്ന് ഇതുവരെയും സീരിയലിൽ കാണിച്ചിട്ടില്ല. ചിലപ്പോൾ, അവരുടേതായ രീതിയിൽ എന്തെങ്കിലും വ്യക്തമായ കാരണം ഉണ്ടാകും എങ്കിൽ പോലും, ഒരാൾ വൈകല്യത്തെ ഇത്രമാത്രം വെറുക്കേണ്ട കാര്യമെന്തെങ്കിലുമുണ്ടോ..

വൈകല്യമുള്ളവരും മനുഷ്യരല്ലേ.. അവർക്കും ഈ ഭൂമിയിൽ ജീവിക്കേണ്ടയോ.. അത്തരത്തിലുള്ളവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ല.  രൂപ, എന്ന കഥാപാത്രം വൈകല്യത്തെ വെറുക്കുമ്പോൾ, ഇത്തരത്തിലുള്ളവർക്കും സമൂഹത്തിൽ ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായാണ്, കല്യാണിയെ കാണിക്കുന്നത് .

അപ്പോൾ, ഈ സീരിയലിൽ നിന്നും മറ്റൊരു സന്ദേശം കൂടി നൽകുന്നുണ്ട്… വൈകല്യം ഉള്ളവരും സമൂഹത്തിൽ നല്ലതുപോലെ ജീവിക്കും.  അവർക്കാരുടെയും സഹായം ആവശ്യമില്ല എന്ന് കാണിക്കുന്നതിന് വേണ്ടിയാണ്, കല്യാണിയുടെ കഴിവിലൂടെ നല്ലൊരു ജോലിയൊക്കെ നേടി സ്വന്തം ചിലവിൽ ജീവിക്കുന്നത്.

എന്തൊക്കെയായാലും, പെൺകുട്ടികളെയും വൈകല്യങ്ങളെയും വെറുക്കുന്നവരും, അവരെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്ന രീതിയിലെ ചിന്താഗതിയുള്ളവർ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും എവിടെ എങ്കിലും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ, അതിന്റെ ആവശ്യമില്ലെന്നും… അങ്ങനെയൊക്കെ ചിന്തിക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലംഇത്തരത്തിൽ ആയിരിക്കുമെന്നും മൗനരാഗത്തിലൂടെ പറയുന്നുണ്ട്.

about mounaragam

More in Malayalam

Trending

Recent

To Top