Malayalam
ഓരോ ഇന്ത്യനും നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു’, നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി
ഓരോ ഇന്ത്യനും നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു’, നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

ഒളിമ്പിക്സ് ചരിത്രത്തില്‍ അത്ലറ്റിക്സില് ആദ്യമായി ഇന്ത്യയ്ക്ക് മെഡല്‍ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.
‘ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം. അത്ലറ്റിക്സില് സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍. ഓരോ ഇന്ത്യനും നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു’, എന്ന് മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിക്ക് പുറമേ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി തുടങ്ങി നിരവധി സിനിമ താരങ്ങള്‍ അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്.
87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഇന്ത്യയുടെ അഭിമാനതാരം മെഡല്‍ പോഡിയത്തിലേക്ക് കയറിയത്. 1956-ല്‍ മില്‍ഖയ്ക്കും 1984-ല്‍ ഉഷയ്ക്കും സെക്കന്‍ഡുകളുടെ നൂറിലൊരംശത്തിന് നഷ്ടമായ വെങ്കല മെഡലിന് ആയിരമിരട്ടി തിളക്കം നല്കി പൊന്നാക്കി മാറ്റുകയായിരുന്നു യുവതാരം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...