Malayalam
‘ഫഷന്മാന്സ് ബാസ്റ്റ്യന്റെ’ രാത്രി ചിത്രം പകര്‍ത്തി മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
‘ഫഷന്മാന്സ് ബാസ്റ്റ്യന്റെ’ രാത്രി ചിത്രം പകര്‍ത്തി മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ സ്വന്തം മമ്മൂട്ടിയ്ക്ക് ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടത്തെ കുറിച്ച് എല്ലാവര്ക്കും അറിയാം. താന്‍ എടുക്കുന്ന ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഹംഗറിയില്‍ വച്ച് താനെടുത്ത ഒരു ചിത്രവും അത് പകര്‍ത്തുന്നതിന്റെ വീഡിയോയുമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ‘ഫഷന്മാന്സ് ബാസ്റ്റ്യന്റെ’ രാത്രി ചിത്രമാണ് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ഏജന്റ് എന്ന ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് നവംബറില്‍ മമ്മൂട്ടി ഹംഗറിയില്‍ എത്തിയത്.
നേരത്തെ ഹംഗറിയില്‍ വച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ഫോട്ടോ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. അതേസമയം, അഖില്‍ അക്കിനേനി നായകനാവുന്ന ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. ഇത് കൂടാതെ പുഴു, നന്‍പകല്‍ നേരത്ത് മയക്കം, ഭീഷ്മ പര്‍വ്വം, സിബിഐ 5 എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.
