Malayalam
‘സംവിധായകനായാല്‍ കൊള്ളാമെന്ന് ഇപ്പോള്‍ ഇന്ദ്രജിത്തിനും മോഹം തുടങ്ങിയിട്ടുണ്ട്’; കാരണം ഇതാണ്!, തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
‘സംവിധായകനായാല്‍ കൊള്ളാമെന്ന് ഇപ്പോള്‍ ഇന്ദ്രജിത്തിനും മോഹം തുടങ്ങിയിട്ടുണ്ട്’; കാരണം ഇതാണ്!, തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഗോള്‍ഡ് സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ്. മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരന്‍. പൃഥ്വിരാജും ഇന്ദ്രജിത്തും നടന്‍മാര്‍ ആകണമെന്നേ താന്‍ ആഗ്രഹിച്ചിരുന്നുള്ളു എന്നാണ് മല്ലിക പറയുന്നത്.
പൃഥ്വിരാജ് സംവിധായകന്‍ ആകുമെന്ന് ഭര്‍ത്താവും നടനുമായ സുകുമാരന്‍ പറയുമായിരുന്നുവെന്ന് മല്ലിക പറയുന്നു. മാത്രമല്ല പൃഥ്വിരാജിന് പിന്നാലെ ഇപ്പോള്‍ ഇന്ദ്രജിത്തിനും സംവിധാന മോഹം തുടങ്ങിയിട്ടുണ്ട് എന്നാണ് മല്ലിക മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
”രണ്ടു മക്കളും താരങ്ങള്‍ ആകണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷേ, പൃഥ്വിരാജ് സംവിധായകന്‍ ആകുമെന്നു സുകുവേട്ടന്‍ (സുകുമാരന്‍) പറയുമായിരുന്നു. സുകുവേട്ടന്റെ സിനിമയിലെ രംഗങ്ങള്‍ എങ്ങനെയാണ് എടുത്തതെന്ന് അവന്‍ ചോദിച്ചു മനസിലാക്കുമായിരുന്നു.”
”സംവിധായകനായാല്‍ കൊള്ളാമെന്ന് ഇപ്പോള്‍ ഇന്ദ്രജിത്തിനും മോഹം തുടങ്ങിയിട്ടുണ്ട്” എന്നാണ് മല്ലികയുടെ വാക്കുകള്‍. പൃഥ്വി തന്നോട് ബ്രോ ഡാഡിയിലെ വേഷത്തെ കുറിച്ച് പറഞ്ഞതിനെ പറ്റിയും മല്ലിക നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 17ന് ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് ഇക്കാര്യം പൃഥ്വി അവതരിപ്പിച്ചത് എന്നാണ് മല്ലിക പറഞ്ഞത്.
