സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്താറുള്ള നടനാണ് വിനായകന്. പലപ്പോഴും അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്നെ അധിക്ഷേപിച്ച് ഒരാള്‍ അയച്ച മെസേജിനോട് പ്രതികരിച്ചിരിക്കുകയാണ് വിനായകന്. രതീഷ് നാരായണന് എന്ന യുവാവ് അയച്ച മെസേജാണ് വിനായകന് പങ്കുവച്ചിരിക്കുന്നത്.
”സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാന്‍ ഉള്ള യോഗ്യത ഉണ്ടോ നാറി നിനക്ക്… നിന്നെ പോലെ ചെറ്റത്തരം അങ്ങേര് കാണിക്കില്ല.. എനിവേ കേസ് എന്തായി മറ്റേ മീ ടൂ..” എന്ന കമന്റിന്റെ സ്ക്രീന്‍ ഷോട്ടാണ് വിനായകന് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.
സുരേഷ് ഗോപി ഒല്ലൂര്‍ പൊലീസ് എസ്ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയുടെ ഗൂഗിള്‍ സെര്‍ച്ചിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് താരം പ്രതികരിച്ചിരുന്നു. ഇതോടെയാണ് താരത്തെ അധിക്ഷേപിച്ചും വിമര്‍ശിച്ചും കൊണ്ടുള്ള കമന്റുകളും സന്ദേശങ്ങളും എത്തിയത്.
ദളിത് ആക്ടിവിസ്റ്റായ യുവതിയാണ് വിനായകന് എതിരെ മീടു ആരോപണം ഉന്നയിച്ചത്. യുവതിയോട് അപമര്യാദയായി പെരുമാറിയ പരാതിയില്‍ വിനായകന് തെറ്റ് സമ്മതിച്ചിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഫോണില്‍ വിളിച്ച യുവതിയോട് അശ്ലീല ചുവയോടെ നടന് സംസാരിച്ചതായിരുന്നു പരാതി.
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ ജീവിതത്തിൽ ഒന്നിച്ചപ്പോള്‍ ആരാധകരടക്കം എല്ലാവരും സന്തോഷിച്ചിരുന്നു. ഇവരുടെ...
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
മലയാള സിനിമ താരങ്ങളിലെ വാഹന പ്രേമികളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. പുതുപുത്തന്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്നും ഇവര്‍ക്ക്...