Malayalam
ഈ സീരിയലുകളൊക്കെ എന്താ ഇങ്ങനെ ആയി പോയത്?? കിടുക്കാച്ചി ട്രോളുകളുമായി സോഷ്യല്‍മീഡിയ: നീരുവമ്മയുടെ മീന്‍കറി ആരും കാണാതെ പോകരുത് അപ്പോള്‍ ബെസ്റ്റ് സീരിയല്‍ കൂടെവിടെ തന്നെയാ…
ഈ സീരിയലുകളൊക്കെ എന്താ ഇങ്ങനെ ആയി പോയത്?? കിടുക്കാച്ചി ട്രോളുകളുമായി സോഷ്യല്‍മീഡിയ: നീരുവമ്മയുടെ മീന്‍കറി ആരും കാണാതെ പോകരുത് അപ്പോള്‍ ബെസ്റ്റ് സീരിയല്‍ കൂടെവിടെ തന്നെയാ…
മലയാള മിനിസ്ക്രീനില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത് ഏഷ്യാനെറ്റിലെ സീരിയലുകള്‍ക്കാണ്. ഏഷ്യാനെറ്റിലെ സീരിയലുകള്‍ക്ക് പ്രേക്ഷകര്‍ കൂടുവാനുള്ള ചില കാരണങ്ങളുമുണ്ട്.. പ്രണയം, ത്രില്ലര്‍, അമ്മായിയമ്മ- മരുമകള്‍ കോമ്പോ, കുടുംബ ബന്ധം… അങ്ങനെ എല്ലാം ഇവിടെ വന്നാല്‍ കിട്ടും.
ഇങ്ങനെ, എല്ലാം പോസിറ്റീവായാലും ശെരിയാകില്ലലോ.. കുറച്ചെങ്കിലും നെഗറ്റീവ്സ് കണ്ടെത്തേണ്ടയോ.. അതിനല്ലേ, നമ്മുടെ ഏഷ്യാനെറ്റിലെ യുട്യൂബ് അപ്ലോഡ് മാമനുള്ളത്. എല്ലാ സീരിയലിന്റെയും കമെന്റുകള്‍ ഒന്ന് പോയി നോക്കിയാല്‍ മനസ്സിലാകും സീരിയലുകള്‍ക്ക് വരുന്ന പാളിച്ചകള്‍ എന്തൊക്കെയാണെന്ന്..
സീരിയലുകളുടെ കഥയില്‍ എന്തെങ്കിലും വ്യത്യാസം വന്നാല്‍, റൈറ്റര്‍ മാമനെയും അണിയറപ്രവര്‍ത്തകരെയും എയറില്‍ കയറ്റാനും ആരും മടിക്കാറില്ല, അക്കാര്യവും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണെ.. പ്രേക്ഷകര്‍ എന്തൊക്കെയാണോ ആവശ്യം, അതവിടെ കിട്ടണം.. ചില സമയങ്ങളില്‍ നേരെത്തെ ഷൂട്ട് ചയ്തു വെച്ച് ഭാഗങ്ങള്‍ ആയതുകൊണ്ട്, കഥയില്‍ മാറ്റം വരുത്താനൊന്നും അവര്‍ക്ക് കഴിയില്ല…
ഒട്ടുമിക്ക സീരിയലുകളും, കുടുംബ ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്നതായതുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതും, അതെല്ലാവര്‍ക്കും സ്നേഹത്തോടെ കൊടുക്കുന്നതുമൊക്കെ സീരിയലില്‍ ഒട്ടുമിക്കപ്പോഴും കാണിക്കാറുള്ളതാണ്. പക്ഷെ, എപ്പോഴും അങ്ങനെയായാല്‍ പ്രേക്ഷകര്‍ക്ക് സഹിക്കുമോ… നല്ല മറുപടി കൊടുക്കുക തന്നെ ചെയ്യും. അപ്പോള്‍, നമുക്ക് ഭക്ഷണ കാര്യത്തിലെ ആരാധകരുടെ കമെന്റ്സെല്ലാം കൂടി ഒന്ന് കൂട്ടി വായിച്ചു നോക്കിയാലോ…
ഏഷ്യാനെറ്റ് നടത്തുന്ന പാചക മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തയ്യാര്ക്കുന്ന specials
സസ്നേഹത്തിലെ ഇന്ദിര : ഞാന്‍ എല്ലാവര്ക്കും വേണ്ടി അമ്മയൂണ് ആണ് തരുന്നത്
ഇത് കേട്ട പ്രിയ : ഞാന്‍ മകളാണ് ഊണ് തരുന്നത്.
സാന്ത്വനത്തിലെ ദേവിയേച്ചി : എന്റെ അപ്പുമോള്‍ക്ക് അലാറം juice, പിന്നെ തമ്പി സര് ന് വേണ്ടി അരി ദോശ എടുക്കട്ടെ പിന്നെ കഴിച്ച ഉടന്‍ എന്നെ നന്നായി ഒന്ന് പുകഴ്ത്തണം അത്രേ വേണ്ടൂ ട്രോഫി ഇല്ലേലും സാരമില്ല
അപ്പോഴേക്കും ദാ എത്തി കുടുംബവിളക്കിലെ സുമിത്ര : ഇപ്പോള്‍ അങ്ങനെ ഒന്നും ഉണ്ടാകാറില്ല fashion design-ന്റെ തിരക്ക് ഉണ്ട് പിന്നെ പണ്ട് അനുമോള്‍ക്ക് വേണ്ടി ഉണ്ടാക്കിയ butter cofee and പായസം ഉണ്ട് അതേടുക്കാം
മൗനരാഗത്തിലെ കല്യാണിയും ഒട്ടും പിന്നില്‍ അല്ല കേട്ടോ : ഒരു ഓഫീസിന് മൊത്തം വച്ചു വിളമ്പിയ എന്നോടൊ ബാല എന്ത് വേണം നിങ്ങള്‍ പറ ഒരു restaurant തന്നെ ഞാന്‍ ഒരുക്കാം ഇപ്പോള്‍ ഒരു interior designer ആണ് എന്നത് കാര്യം ആക്കണ്ട
പാടാത്ത പൈങ്കിളിയായ കണ്മണിയോ : ദേവ സര് ന്റെ ദുബായ് ല്‍ ഉള്ള friends ന് വരെ വച്ചു വിളമ്പിയ ചരിത്രമാണ് എനിക്ക് ഉള്ളത് ഇപ്പോള്‍ ഒന്നിനും സമയമില്ല എന്നാലും കല്യാണ സദ്യ ടെ contract വരെ ഞാന്‍ ഒറ്റയ്ക്ക് ഏറ്റെടുക്കും.
എല്ലാര്ക്കും ശേഷം ഒടുവില്‍ മത്സരിക്കാന്‍ എത്തുന്ന നീരജ : ക്ഷമിക്കണം എനിക്ക് അങ്ങനെ ഒരുപാട് പേര്‍ക്ക് ഒരുപാട് വെച്ചു വിളമ്പി ഒന്നും ശീലം ഇല്ല മഹിയേട്ടനും മോള്‍ക്കും വല്ലതും വിശപ്പ് അടക്കാന്‍ ഉള്ളത് ഉണ്ടാക്കി കൊടുത്തെ ശീലം ഉണ്ടായിരുന്നുള്ളു ബാക്കി സമയം ഒക്കെ പ്രശസ്തയായ talented ആയ തിരക്ക് ഉള്ള എഴുത്തുകാരി ആയിരുന്നു. അപ്പോള്‍ ആണ് ഏഷ്യാനെറ്റ് എനിക്ക് ഒരു ‘ മരുമകനെ ‘ കൊണ്ട് തന്നത് ഇപ്പൊ നല്ല വ്യതസം ഉണ്ട് വെറും ചോറും കൂട്ടാനും ഉപ്പേരിയും വച്ച ഞാന്‍ ഇപ്പോള്‍ ചിക്കന്‍ മട്ടന്‍ ബീഫ് ഉലത്തിയത് ഉല്ലാത്തത് തന്തൂരി ഇജാതി items ന്റെ പണിപൂരയില്‍ ആണ്. എന്നാലും ഞാന്‍ specialized ചെയ്ത ഒരു item ഉണ്ട് എന്റെ ‘ വിനുമൊന് ‘ ഏറെ ഇഷ്ടമുള്ള മീന്‍കറി കൊഞ്ച്, ചാള, ഐല, നത്തോലി, മത്തി ,കരിമീന്‍, നെയ്മീന് ചെമ്മീന്‍ പുഴമീന്‍ ഇതൊക്കെ ഞാന്‍ ഉണ്ടാക്കും ഇന്ന് അതൊക്കെയാണ് വിഭവങ്ങള്‍
Result വന്നപ്പോള്‍ : ഇന്ദിരയൂടെയും പ്രിയയുടെയും ഊണ് നേയും ദേവിയുടെ അലാറം ജ്യൂസിനേയും അരി ദോശ യെയും സുമിത്ര യുടെ പായസതെയും കന്മണി കല്യാണി ഇവരുടെ സദ്യയെയും ഒക്കെ കടത്തി വെട്ടി ഒന്നമത് ആയി ജയിച്ചു മുന്നേറിയത് നീരജയുടെ മീന്‍ക്കറി.
ലെ നീരുവമ്മ ; നിറ കണ്ണുകളോടെ ഈ വിജയം ഞാന്‍ എന്റെ വിനുമൊന് സമ്മര്‍പ്പിക്കുന്നു…
ഇങ്ങനെ, സീരിയസ്സായി ചെയ്യുന്നതെല്ലാം കോമഡിയായി പോകുന്ന അവസ്ഥയിലാണിപ്പോള്‍ സീരിയലുകാര്. ഏതായാലും പ്രേക്ഷകരുടെ കണ്ടെത്തലുകള്‍ എല്ലാം വളരെ മികച്ചത് തന്നെയാ…
