Malayalam
‘മുല്ല’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പേഴ്‌സ് മോഷണം പോയി, ആദ്യം തന്നെ നഷ്ടമായത് നാല്‍പ്പതിനായിരം രൂപ
‘മുല്ല’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പേഴ്‌സ് മോഷണം പോയി, ആദ്യം തന്നെ നഷ്ടമായത് നാല്‍പ്പതിനായിരം രൂപ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ പണ്ട് സിനിമാലൊക്കേഷനില്‍ തന്റെ എടിഎം കാര്‍ഡ് മോഷണം പോയ കഥ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ‘മുല്ല’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് തന്റെ എടിഎം കവര്‍ന്നെന്നും അതില്‍ നിന്ന് നാല്‍പ്പതിനായിരത്തോളം രൂപ പിന്‍വലിച്ചുവെന്നും ലാല്‍ ജോസ് പറയുന്നു.
‘മുല്ല’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് എന്റെ പേഴ്‌സ് മോഷണം പോയിട്ടുണ്ട്. അതിനുള്ളില്‍ ഉപയോഗിച്ചിട്ടില്ലാത്ത പുതിയ എടിഎം കാര്‍ഡ് ആയിരുന്നു. അതില്‍ തന്നെ പിന്‍ നമ്പറും ഉണ്ടായിരുന്നു. കാനറ ബാങ്കിന്റെ എടിഎം ആയിരുന്നു. അതില്‍ നിന്ന് എനിക്ക് നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെട്ടു.
ആദ്യം ഇരുപതിനായിരം രൂപ എടുത്തു, പിന്നീട് പത്ത് മിനിറ്റ് കഴിഞ്ഞു വീണ്ടും ഇരുപതിനായിരം രൂപ പിന്‍വലിച്ചു. ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് അങ്ങനെ രണ്ടു തവണയായി ഇരുപതിനായിരം രൂപ അതില്‍ നിന്ന് എടുത്തു. അങ്ങനെ നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെട്ടു. ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല’. ലാല്‍ ജോസ് പറയുന്നു.
കഴിഞ്ഞ ദിവസം അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരെ അനുസ്മരിച്ച് ലാല്‍ ജോസ് പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് രമേശന്‍ നായര്‍ ആയിരുന്നു. ആ ഓര്‍മ്മകളാണ് ലാല്‍ ജോസ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ഫാന്റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാല്‍ സമൃദ്ധമാക്കി എന്ന് ലാല്‍ ജോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ചന്ദ്രനുദിക്കുന്ന ദിക്കിലെ ”ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുളളി മധുരം” ഒന്ന് കേട്ട് നോക്കൂ. ഉപാസനമൂര്‍ത്തിയോട് അക്ഷരവരം യാചിക്കുന്ന കവിയെ കാണാം. കുടവുമായി പോകുന്ന അമ്പാടി മുകില്‍ ഹൃദയത്തില്‍ തളിക്കുന്ന അമൃതായിരുന്നു രമേശന്‍ നായര്‍ സാറിന് കവിത. അത്രമേല്‍ ബഹുമാനത്തോടെ പ്രാര്‍ത്ഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരന്‍. മനം കുളിര്‍ക്കണ പുലരി മഞ്ഞും സൂര്യകാന്തിപ്പൂക്കളും അമ്പാടി പയ്യുകളും ഉളള ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാല്‍ സമൃദ്ധമാക്കി.
വിദ്യാജിയും ഞാനും വിദ്യാര്‍ത്ഥികളായി മാഷിന്റെ മുമ്പിലെന്ന പോലെയിരുന്ന ആ പാട്ട്കാലം. കാണാതീരത്തേക്ക് യാത്രപോയ കവിയെക്കുറിച്ചുളള ആ നല്ല ഓര്‍മ്മകള്‍ക്കു മുമ്പില്‍ എന്റെ പ്രണാമം. 1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്കുള്ള രമേശന്‍ നായരുടെ പ്രവേശനം.
ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500ല്‍ അധികം രമേശന്‍ നായര്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്ന രമേശന്‍ നായര്‍ക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് കോവിഡ് നെഗറ്റീവ് ആയിരുന്നു.
