Malayalam
ലാല്‍ അങ്കിളിന് നന്ദി; ഒടിയന് ശേഷം ബ്രോ ഡാഡിയ്ക്ക് വേണ്ടിയും ഗാനം രചിച്ച് ശ്രീകുമാര്‍ മേനോന്റെ മകള്‍ ലക്ഷ്മി ശ്രീകുമാര്‍
ലാല്‍ അങ്കിളിന് നന്ദി; ഒടിയന് ശേഷം ബ്രോ ഡാഡിയ്ക്ക് വേണ്ടിയും ഗാനം രചിച്ച് ശ്രീകുമാര്‍ മേനോന്റെ മകള്‍ ലക്ഷ്മി ശ്രീകുമാര്‍
ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തുന്ന വാര്‍ത്തകളെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ബ്രോ ഡാഡിയ്ക്ക് വേണ്ടി ഗാനം രചിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മകള്‍ ലക്ഷ്മി ശ്രീകുമാര്‍. ലക്ഷ്മി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലാണ് തന്നെ ഗാനം രചിക്കുവാന്‍ തെരഞ്ഞെടുത്തത് എന്നും അതിന് അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ലക്ഷ്മി പറയുന്നു.
ബ്രോ ഡാഡിക്കായി വരികള്‍ എഴുതാന്‍ സാധിച്ചതില്‍ വലിയ സന്തോഷം. എന്നെ ഈ പ്രോജക്ടിന്റെ ഗാനം എഴുതാന്‍ തെരഞ്ഞെടുത്ത ലാല്‍ അങ്കിളിന് നന്ദി. ഈ അവസരം നല്‍കിയ പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും നന്ദി, ലക്ഷ്മി പറഞ്ഞു. വിനീത് ശ്രീനിവാസനും ദീപക് ദേവിനും ഒപ്പം സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷവും ലക്ഷ്മി പങ്കുവെച്ചു.
നേരത്തെ ശ്രീകുളുര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന് വേണ്ടിയും ലക്ഷ്മി ഗാനം രചിച്ചിരുന്നു.ജൂണിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്.
കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
