പദ്മഭൂഷണ്‍ ലഭിച്ചുവെന്ന് കേട്ടപ്പോള്‍ ആദ്യം ഷോക്കായിരുന്നു, പിന്നീട് സന്തോഷം തോന്നി, എന്നാല്‍ ആ വിഷമം ഇപ്പോഴും ബാക്കി; പദ്മഭൂഷണ്‍ പുരസ്കാരം ലഭിച്ച സന്തോഷം അറിയിച്ച് കെഎസ് ചിത്ര

പദ്മഭൂഷണ്‍ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗായിക കെഎസ് ചിത്ര. പദ്മശ്രീ നേരത്തേ ലഭിച്ചിരുന്നു. എന്നാല്‍ പദ്മഭൂഷണ്‍ ലഭിച്ചുവെന്ന് കേട്ടപ്പോള്‍ ആദ്യം ഷോക്കായിരുന്നു. പിന്നീട് സന്തോഷം തോന്നി. അച്ഛനും അമ്മയും മകളും ഒപ്പമില്ലാത്തതിന്റെ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങള്‍, കൊവിഡ് കാലത്ത് കലാകാരന്മാര് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ നിരന്തരമായി ഉന്നയിക്കുന്ന ചിത്ര ഉന്നതരുമായി ഈ വിഷയം പങ്കുവച്ചിട്ടുണ്ടെന്നും അതിന്റെ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതായും അറിയിച്ചു.
അതേസമയം താന്‍ പണ്ടത്തേതിനേക്കാള്‍ സഭാകമ്പമുള്ളയാളാണെന്നും എന്തെങ്കിലും സംസാരിക്കാന്‍ തീരുമാനിച്ച് വന്നാല്‍ പോലും സഭാകമ്പം കാരണം മറന്നുപോകുമെന്നും അവര്‍ പറഞ്ഞു. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വഴി തന്റെ വിശേഷങ്ങളും പാട്ടുകളുമെല്ലാം ചിത്ര പങ്കുവച്ചിരുന്നു. എന്നാല്‍ പഴയതുപോലെ മുഴുനീള ഷോകള്‍ താന്‍ മിസ് ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. റെക്കോര്‍ഡിംഗും സ്റ്റേജ് ഷോയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
സ്റ്റേജ് ഷോയ്ക്ക് കോണ്‍ഫിഡന്‍സും സ്റ്റാമിനയുമെല്ലാം വേണം. കൊവിഡ് കാലത്ത് വീട്ടില്‍ കുറച്ച് നേരം പാടിയിരുന്നെങ്കിലും സ്റ്റേജില്‍ നിന്ന് രണ്ടര മണിക്കൂര്‍ പ്രോഗ്രാം ചെയ്യുക എന്നാല്‍ വേറെ തന്നെയാണ്. ചെന്നൈയില്‍ വളരെ ലിമിറ്റഡായി ഒരു പ്രോഗ്രാം തുടങ്ങിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി തൃപ്തിയാവുന്നില്ല. പഴയപോലെ തിരിച്ച് വരണം എന്ന് ആഗ്രഹമെന്നും ചിത്ര വ്യക്തമാക്കി.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...