അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല, അച്ഛന്റെ ആ ഉപദേശം ഇന്നും പിന്തുടരുന്നു; വില്ലനായി എത്തുന്ന സന്തോഷം പങ്കുവെച്ച് കൃഷ്ണന്‍കുട്ടിയുടെ മകന്

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് നടന് കൃഷ്ണന്‍കുട്ടി. അദ്ദേഹത്തിന്റെ മകന് ശിവകുമാര്‍ വില്ലനായി പുതിയ ചിത്രത്തില്‍ എത്തുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമായ സ്റ്റേഷന് 5 -ല്‍ ആണ് വേറിട്ട കഥാപാത്രമായി ശിവകുമാര്‍ എത്തുന്നത്. ഇന്ദ്രന്‍സ് ആണ് ചിത്രത്തിലെ നായകന്.
‘അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛന് എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു എന്നും ശിവകുമാര്‍ പറഞ്ഞു.
അച്ഛനെപ്പോലെ തന്നെ നാടക രംഗത്തു നിന്നാണ് ശിവകുമാറിന്റെയും സിനിമാ പ്രവേശം. അരവിന്ദന് സംവിധാനം ചെയ്ത ‘മാറാട്ട’ത്തിലൂടെ സിനിമയിലെത്തിയ ശിവകുമാര്‍, ഉടോപ്യയിലെ രാജാവ്, ആമി, കൂടെ, ഒറ്റാല്, ഒഴിമുറി തുടങ്ങി ഒട്ടേറെ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
1979-ല്‍ പുറത്തിറങ്ങിയ പി.പത്മരാജന്റെ പെരുവഴിയമ്പലത്തിലൂടെ സിനിമയില്‍ പ്രവേശിച്ച കൃഷ്ണന്‍കുട്ടി നായര്‍ അവനവന് കടമ്പയോടെയാണ് പ്രസിദ്ധനാകുന്നത്. മഴവില്‍ക്കാവടിയിലെ ബാര്‍ബറും കാക്കോത്തിക്കാവിലെ കാലന് മത്തായിയും പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഗോപാലനും പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയകഥാപാത്രങ്ങളാണ്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....