‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര് മരിച്ചു എന്ന് കരുതി നമ്മള് നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ’, പരിഹാരം അത് മാത്രമാണ്, തുറന്ന് പറഞ്ഞ് കൃഷ്ണ കുമാര്‍
‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര് മരിച്ചു എന്ന് കരുതി നമ്മള് നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ’, പരിഹാരം അത് മാത്രമാണ്, തുറന്ന് പറഞ്ഞ് കൃഷ്ണ കുമാര്‍
‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര് മരിച്ചു എന്ന് കരുതി നമ്മള് നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ’, പരിഹാരം അത് മാത്രമാണ്, തുറന്ന് പറഞ്ഞ് കൃഷ്ണ കുമാര്‍
കോഴിക്കോട് നിപ്പ വൈറസ് ബാധയേറ്റ് പന്ത്രണ്ട് വയസുകാരന് മരണപ്പെട്ടതോടെ ആശങ്കകള്‍ വര്‍ധിക്കുകയാണ്. ഇപ്പോഴിതാ നിപ്പ വൈറസിനെ തുടര്‍ന്നുള്ള റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന് കൃഷ്ണ കുമാര്‍. വവ്വാല് കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം. പഴവര്‍ഗങ്ങള്‍ കഴിക്കേണ്ടത് ആരോഗ്യത്തിന് നല്ലതാണ്. നല്ല രീതിയില്‍ എല്ലാവരും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര് മരിച്ചു എന്ന് കരുതി നമ്മള് നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ. ഞങ്ങളുടെ ഇവിടെ റമ്പൂട്ടാന്‍ സീസണ് കഴിഞ്ഞു. ഇന്ന് റമ്പൂട്ടാന്‍ കഴിഞ്ഞാല്‍ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെ കാലം വരും. കുറച്ച് നാളത്തേക്ക് നമ്മള് സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാന്‍ കഴിയു.
ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ കളയുക. നമ്മള് എല്ലാവരും തന്നെ ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. ഏത് പഴവര്‍ഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കില്‍ നമ്മള് ഉപയോഗിക്കാതിരിക്കുക. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്.
ഒപ്പം കര്‍ഷകര്‍ എന്നൊരു വലിയ വിഭാഗമുണ്ട് വില്‍ക്കുന്നവരുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം.’ കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച കുട്ടി വീടിനടുത്തുള്ള മരത്തില്‍ നിന്ന് റമ്പൂട്ടാന്‍ കഴിച്ചിരിക്കാം എന്ന നാട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് കേന്ദ്ര ഏജെന്സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജനങ്ങളില്‍ റമ്പൂട്ടാനെ കുറിച്ചുള്ള ഭീതിക്ക് കാരണമായത്.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...