കേരള നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ വ്യക്തി; സഖാവ് ലളിത എന്ന് ആദ്യം വിളിച്ചത് ഇഎംഎസ്; അഭിമാനത്തോടെയാണ് കെപിഎസി ലളിത ഇതേ കുറിച്ച് പറഞ്ഞിരുന്നത്

മലയാളികളുടെ പ്രിയനടി കെപിഎസി ലളിത വിടവാങ്ങിയതിന്റെ ആഘാതത്തിലാണ് കേരളക്കരയാകെ. നിരവധി പേരാണ് തങ്ങളുടെ പ്രിയതാരത്തിന്റെ മനോഹര ഓര്‍മ്മകള്‍ പങ്കിട്ട് എത്തിയത്. സിനിമയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും സജീവമായിരുന്നു താരം. സിനിമയ്ക്കൊപ്പം തന്നെ ഇടതു പക്ഷ രാഷ്ട്രീയത്തിനു വേണ്ടിയും താരം നിലകൊണ്ടിരുന്നു.
സഖാവ് ലളിത എന്ന് ആദ്യം വിളിച്ചത് ഇഎംഎസ് ആയിരുന്നുവെന്ന് കെപിഎസി ലളിത അഭിമാനത്തോടെ പറയുമായിരുന്നു. കേരള നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് കെപിഎസി ലളിത. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ലളിതയെ മത്സരിപ്പിക്കുന്നതിന് സിപിഎം തീരുമാനിച്ചിരുന്നു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. പ്രാദേശികമായി എതിര്‍പ്പുകള്‍ വന്നതോടെ ലളിത സ്വയം പിന്മാറുകയായിരുന്നു. ഇതു തിരിച്ചറിഞ്ഞ പാര്‍ട്ടി നേതൃത്വം ലളിതയെ കയ്യൊഴിഞ്ഞില്ല. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനമായിരുന്നു നല്‍കിയത്.
ഭര്‍ത്താവ് സംവിധായകന് ഭരതന്റെ പതിനെട്ടാം സ്മൃതിദിനത്തിലാണ് ലളിതയെ തേടി ഈ ബഹുമതി എത്തിയത്. അന്ന് സഹകരണമന്ത്രിയായിരുന്ന എ.സി മൊയ്തീനോടൊപ്പം വടക്കാഞ്ചേരിയില്‍ സ്മൃതി ദിന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു എകെജി സെന്ററില്‍ നിന്നും ലളിതയ്ക്ക് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്.
ഭരതന് നാട്ടുകാരില്‍ നിന്ന് കിട്ടിയ സ്നേഹവും ആദരവും ലളിതയ്ക്കും കിട്ടിയിരുന്നു. സംഗീത നാടക അക്കാദമി അധ്യക്ഷയായതോടെ വടക്കാഞ്ചേരിയിലായിരുന്നു കൂടുതല്‍ ദിവസങ്ങളിലും താമസം. നാട്ടിലെ വിവാഹങ്ങള്‍ക്കും ചെറിയ ചടങ്ങുകളില്‍ പോലും പങ്കെടുക്കുമായിരുന്നു. മകന് സിദ്ധാര്‍ഥിനും കുടുംബത്തിനുമൊപ്പമായിരുന്നു അവസാനകാലത്തെ താമസം.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...