Malayalam
മോളേ…, ഇനി എനിക്ക് സര്‍ജറി ചെയ്യാന്‍ പറ്റുമോ, എന്തെങ്കിലും പ്രതീക്ഷയുണ്ടോ…, എന്നാണ് മകളോട് ചോദിച്ചത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാര്‍ത്തകള്‍
മോളേ…, ഇനി എനിക്ക് സര്‍ജറി ചെയ്യാന്‍ പറ്റുമോ, എന്തെങ്കിലും പ്രതീക്ഷയുണ്ടോ…, എന്നാണ് മകളോട് ചോദിച്ചത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാര്‍ത്തകള്‍
മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ കഥാപാത്രത്തെ ഒരിക്കലും ആഗ്രഹിക്കാതെ കിട്ടിയ കഥാപാത്രങ്ങളെ അതിന്റെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്. പലരും വാക്കുകള്‍ പോലും കിട്ടാതെയാണ് തങ്ങളുടെ പ്രിയ കാലാകാരിയെ കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കെപിഎസി ലളിതയുടെ നില അതീവ ഗുരുതരമാകുന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താരത്തെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെപിഎസി ലളിതക്ക് സര്‍ക്കാര്‍ ചികിത്സാസഹായം അനുവദിച്ചതും വിവാദമായിരുന്നു. സിനിമാതാരങ്ങള്‍ക്ക് കൈയില്‍ പണമില്ലേ എന്തിനാണ് സര്‍ക്കാര്‍ സഹായം എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ഇതിനെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
കരള്‍ രോഗം മൂര്‍ച്ഛിച്ചതിനാല്‍ തന്നെ കരള്‍ മാറ്റി വെയ്ക്കുക എന്നത് സാധ്യമായിരുന്നില്ല. ഓര്‍മ്മക്കുറവും ആളുകളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു അവസാന നാളുകളില്‍ നടി കടന്നു പോയത്. എന്നാല്‍ അവസാനം വരെയും കെപിഎസി ലളിതയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍. മോളേ…, ഇനി എനിക്ക് സര്‍ജറി ചെയ്യാന്‍ പറ്റുമോ, എന്തെങ്കിലും പ്രതീക്ഷയുണ്ടോ…, എന്നാണ് മകളോട് ചോദിച്ചതെന്നാണ് വിവരം. താരത്തിന്റെ മകള്‍ ശ്രീക്കുട്ടിയാണ് ഇതേ കുറിച്ച് പറഞ്ഞതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിലീപ്, കാവ്യ, ഫഹദ് ഫാസില്‍, ബാബുരാജ് എന്ന് തുടങ്ങി സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരെല്ലാം തന്നെ തങ്ങളുടെ പ്രിയങ്കരിയായിരുന്ന ലളിത ചേച്ചിയെ കാണുന്നതിനായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയും നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി.
വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി.നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം.സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
കെ പി എസി ലളിതയുടെ തൃപ്പൂണിത്തറയിലെ വസതിയില്‍ നടന് മോഹന്‍ലാല്‍ എത്തിയിരുന്നു. അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചില്ലെന്നും കെപിഎസി ലളിതയുടെ വിയോഗം ദുംഖകരമാണെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു. ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളില്‍ സിനിമകളില്‍ ചേച്ചിയുമൊത്ത് അഭിനയിക്കാന്‍ സാധിച്ചത് സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണെന്നും മഞ്ജു വാര്യര്‍ അനുസ്മരിച്ചു. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. ‘മോഹന്‍ലാല്‍ ‘ എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് മഞ്ജു വാര്യര്‍ വിട പറഞ്ഞു.
