Connect with us

ക്രൈം ബ്രാഞ്ചിന്റെ ആ നിര്‍ണായക നീക്കത്തില്‍ കരുക്കള്‍ ശ്രദ്ധിച്ച് നീക്കി രാമന്‍പ്പിള്ള; ഓരോ ചുവടും ശ്രദ്ധയോടെ

Malayalam

ക്രൈം ബ്രാഞ്ചിന്റെ ആ നിര്‍ണായക നീക്കത്തില്‍ കരുക്കള്‍ ശ്രദ്ധിച്ച് നീക്കി രാമന്‍പ്പിള്ള; ഓരോ ചുവടും ശ്രദ്ധയോടെ

ക്രൈം ബ്രാഞ്ചിന്റെ ആ നിര്‍ണായക നീക്കത്തില്‍ കരുക്കള്‍ ശ്രദ്ധിച്ച് നീക്കി രാമന്‍പ്പിള്ള; ഓരോ ചുവടും ശ്രദ്ധയോടെ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായകമാകുന്നത് ഹൈക്കോടതിയിലിരിക്കുന്ന കേസില്‍ ആക്രമിക്കപ്പെട്ട നടി കക്ഷി ചേര്‍ന്നതാണ്. ഹീനമായ കുറ്റകൃത്യമാണ് തനിക്കു നേരെ ഉണ്ടായതെന്നും അതില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതു മാത്രമാണ് തന്റെ താത്പര്യമെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ആക്രമിക്കപ്പെട്ട നടി. അന്വേഷണത്തിന്റെ ലക്ഷ്യം സത്യം കണ്ടെത്തുക എന്നതാണ് എന്നും പ്രതിയായ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് നടി ഹൈക്കോടതിയില്‍ പറഞ്ഞു.

പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിയേണ്ടതുണ്ട്. അതിന് അന്വേഷണം ആവശ്യമാണ്. ഹീനമായ കുറ്റകൃത്യമാണ് തനിക്കെതിരെയുണ്ടായത്. ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് അറിയണമെന്നും നടി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി കക്ഷി ചേരണമെന്ന നടിയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചത്. തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിയായ ദിലീപിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. തുടരന്വേഷണം വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ ആവശ്യം തള്ളി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

ഈ ഹര്‍ജിയില്‍ തന്നെ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്, ഇത് അംഗീകരിക്കുകയായിരുന്നു. കേസിലെ പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് അപേക്ഷയില്‍ അതിജീവിത വ്യക്തമാക്കുന്നു. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് പരാതിക്കാരിയായ തനിക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

എല്ലാത്തിനും പിന്നില്‍ ആരായിരുന്നെന്ന് കണ്ടെത്തണമെന്നും ആക്രമിക്കപ്പെട്ട നടിക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു. സത്യം കണ്ടെത്താനാണ് കോടതിയുടെ അനുമതിയോടെ തുടരന്വേഷണം നടക്കുന്നത്. ദിലീപ് പ്രതിയാണോ അല്ലയോ എന്നത് അന്വേഷണത്തിലൂടെയല്ലേ കണ്ടെത്തേണ്ടതെന്നും നടി വാദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി അഭിപ്രായപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ ആദ്യം രണ്ടുമാസവും പിന്നീട് ആറുമാസവും ഇപ്പോള്‍ വീണ്ടും രണ്ടുമാസവും അന്വേഷണം നടത്തി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണം മാര്‍ച്ച് ഒന്നോടെ പൂര്‍ത്തിയാക്കാനാകില്ലേ എന്നും കോടതി ചോദിച്ചു. ഒരാളുടെ വെളിപ്പെടുത്തലിന്റെ മാത്രം കാര്യമല്ലേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, പല കാര്യങ്ങളും ക്രൈംബ്രാഞ്ചിന്റെ മാത്രം നിയന്ത്രണത്തിലല്ലെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

ദിലീപിന്റെ വക്കീലായ രാമന്‍പ്പിള്ളയെ ഉന്നം വെച്ചുള്ള െൈക്രംബ്രാഞ്ചിന്റെ നീക്കത്തിലും വ്യക്തമായ ധാരണയുണ്ട്. രാമന്‍പ്പിള്ളയെ വക്കാലത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് ക്രൈം ബ്രാഞ്ചിന്റെ ലക്ഷ്യം. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സാക്ഷി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. എന്നെങ്കിലും സാക്ഷി മൊഴി രേഖപ്പെടുത്തി അത് പുതിയൊരു കേസായി രജിസ്റ്റര്‍ ചെയ്താല്‍ ദിലീപിന്റെ വക്കാലത്ത് തന്നെ ഒഴിയേണ്ടി വരും. അത് മാത്രമല്ല, താന്‍ ഇത്രയും നാള്‍ കാത്ത് വെച്ച ഇമേജിനും കോട്ടം സംഭവിക്കാം. അതുകൊണ്ടു തന്നെ വളരെ സൂക്ഷ്മതയോടെയാണ് രാമന്‍പ്പിള്ള ഓരോ കരുക്കളും നീക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ വക്കീലന്മാരെയിറക്കി കളിച്ചതിനു പിന്നിലും രാമന്‍പ്പിള്ളയുടെ ബുദ്ധി തന്നെ. അദ്ദേഹത്തെ പോലൊരു ക്രിമിനല്‍ ല്വായര്‍ക്ക് ക്രൈം ബ്രാഞ്ചിന്റെ നീക്കം മുന്‍ കൂട്ടി അറിയാന്‍ കഴിയും.

കഴിഞ്ഞ ദിവസം അസാധാരണ നീക്കം തന്നെയാണ് ഹൈക്കോടതിയില്‍ നടന്നത്. ഗൂഢാലോചന കേസില്‍ ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ പിറ്റേന്നു ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി അറിയിച്ചു.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ 6 മൊബൈല്‍ ഫോണുകള്‍ ജനുവരി 31ന് രാവിലെ 10.15ന് റജിസ്ട്രാര്‍ ജനറലിന് മുദ്രവച്ച കവറില്‍ കൈമാറാന്‍ ജനുവരി 29നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ 30ന് ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ ഫോണില്‍നിന്നു ചില വിശ്വസനീയമായ വിവരങ്ങള്‍ തിരിച്ചെടുക്കാനായിട്ടുണ്ടെന്നും ഇതില്‍ വളരെ നിര്‍ണായകമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റുകയാണ് അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്. എന്നാല്‍, മൂന്നെണ്ണമേ ഉള്ളൂവെന്നാണു ദിലീപ് പറയുന്നത്. ഏഴു മൊബൈല്‍ ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണം സംഘം എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിനു ഐ.എം.ഇ.ഐ. നമ്പര്‍ മാത്രമറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ് ഹാജരാക്കിയിട്ടില്ല. ഒരു ഫോണില്‍നിന്നു 12,000 കോള്‍ ദിലീപ് വിളിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top