Malayalam
അന്നോളമുണ്ടായ സമ്പാദ്യം, സുഹൃത്തുക്കള്‍, പേര്, ആരോഗ്യം ഒക്കെ പോകാന്‍ ഒരൊറ്റ വര്ഷം, അനുഭവത്തിന്റെ തീച്ചൂളയില്‍ വെന്തുപഴുത്തുപോയി എന്റെ അന്നുവരെയുള്ള സര്‍വവും, ഒടുവില്‍ സംഭവിച്ചത്!, ജീവിതത്തിലെ വലിയ വീഴ്ചയെ കുറിച്ച് കിടിലം ഫിറോസ്
അന്നോളമുണ്ടായ സമ്പാദ്യം, സുഹൃത്തുക്കള്‍, പേര്, ആരോഗ്യം ഒക്കെ പോകാന്‍ ഒരൊറ്റ വര്ഷം, അനുഭവത്തിന്റെ തീച്ചൂളയില്‍ വെന്തുപഴുത്തുപോയി എന്റെ അന്നുവരെയുള്ള സര്‍വവും, ഒടുവില്‍ സംഭവിച്ചത്!, ജീവിതത്തിലെ വലിയ വീഴ്ചയെ കുറിച്ച് കിടിലം ഫിറോസ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്.
ബിഗ് ബോസ് സീസണ്‍ 3 ലെ മികച്ച മത്സരാര്‍ഥിയായിരുന്നു താരം. ഫൈനല്‍ ഫൈവിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആറാം സ്ഥാനമായിരുന്നു താരത്തിന് ലഭിച്ചത്. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഫിറോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ജീവിതത്തിലുണ്ടായ ഒരു വലിയ വീഴ്ചയെ കുറിച്ചും പഠിച്ച പാഠത്തെ കുറിച്ചുമാണ് ഫിറോസ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ജോലിയില്‍ 14 വര്‍ഷം പൂര്‍ത്തികരിച്ചതിനെ കുറിച്ചാണ് ഫിറോസ് കുറിച്ചത്. ”ആറു വര്‍ഷം മുന്‍പ് ഒരിക്കല്‍ കരിയറിലെ ഒരു വന്‍ വീഴ്ചയുടെ കാലം” എന്ന് ആമുഖമായി കുറിച്ച് കൊണ്ടാണ് കടന്നു പോയ കാലത്തെ കുറിച്ച് ഫിറോസ് കുറിച്ചത്.
ആറു വര്‍ഷം മുന്‍പ് ഒരിക്കല്‍ കരിയറിലെ ഒരു വന്‍ വീഴ്ചയുടെ കാലം. കേരളത്തിലെ ആദ്യ എഫ് എം തലമുറയുടെ ആദ്യ കാല അവതാരകരില്‍ ഒരാളായി ,പിന്നീട് പരിപാടികളുടെ ചുമതലക്കാരനായ ,അവിടുന്ന് പറന്ന് ദുബായില്‍ റേഡിയോക്കാരനായി ഒക്കെ റോക്കറ്റ് പോലെ കുതിച്ചു. പൊയ്‌ക്കൊണ്ടിരിക്കുവായിരുന്നു കാലവും ,കരിയറും ,ശമ്പളവും !ഇഷ്ടം പോലെ പണം.ഒരുപാട് സുഹൃത്തുക്കള്‍ !അപ്പോളാണ് ഖത്തര്‍ വിളിച്ചത് .അവിടെ റേഡിയോ ഇല്ലാതിരുന്ന കാലം .
ഒരെണ്ണം തുടങ്ങിയാല്‍ കോടികള്‍ കൊയ്യാം. അതിനേക്കാളുപരി ഖത്തറിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപകനാകാം എന്ന ഉള്‍വിളിയിലാണ് ദുബായില്‍ നിന്നു 25 സുഹൃത്തുക്കളുമായി വിമാനം കയറിയത് !അന്നോളമുണ്ടായ സമ്പാദ്യം ,സുഹൃത്തുക്കള്‍ ,പേര്, ആരോഗ്യം ഒക്കെ പോകാന്‍ ഒരൊറ്റ വര്ഷം, അനുഭവത്തിന്റെ തീച്ചൂളയില്‍ വെന്തുപഴുത്തുപോയി എന്റെ അന്നുവരെയുള്ള സര്‍വവും. ഒടുവില്‍ പണവും ആരോഗ്യവും സമയവും നഷ്ടപ്പെട്ടു തിരികെ നാട്ടിലെത്തി.
@92.7 ബിഗ് എഫ്എം പ്രോഗ്രാമിങ് ഹെഡ് ആയി ചാര്‍ജ് എടുക്കുമ്പോള്‍ മനസ്സില്‍ എല്ലാം ഒന്നേന്നു തുടങ്ങണം എന്ന ചിന്തയായിരുന്നു. പക്ഷേ പാഠങ്ങളും,പഠനങ്ങളും,ജീവിതവും എന്നെ ഞാനറിയാതെ മാറ്റിക്കളഞ്ഞിരുന്നു. പണമുണ്ടാക്കാന്‍ മാത്രം ശ്രമിച്ചിരുന്ന ഞാന്‍ പണമുണ്ടാക്കി പകുത്തു നല്കാന്‍ പഠിച്ചു.ഭക്ഷണം ആസ്വദിച്ചു കഴിച്ചിരുന്ന ഞാന്‍ ഭക്ഷണം ആസ്വദിച്ചു വിളമ്പാന്‍ പഠിച്ചു .ആരാധകര്‍ ഭ്രമിപ്പിച്ചിരുന്ന എന്നിലെ കലാകാരന്‍ ,മനുഷ്യരെ ആരാധിക്കാന്‍ പഠിച്ചു .മൂന്നു മാസങ്ങളിലെ ഖത്തര്‍ നല്‍കിയ കൊടും പട്ടിണി ,പാവങ്ങള്‍ക്ക് വയറു നിറയ്ക്കാന്‍ പഠിപ്പിച്ചിരുന്നു.
വീടുവയ്ക്കുമ്പോള്‍ അതൊരു വലിയ മാളികയാകണം എന്നാഗ്രഹിച്ച ഞാന്‍ , വാടക വീട്ടിലെ താല്‍ക്കാലികതയെ പ്രണയിച്ചു. ആളും ആരവങ്ങളും ഇഷ്ടമായിരുന്ന ഞാന്‍ , ആളൊഴിഞ്ഞിടത്ത് നന്മയുടെ ആരവങ്ങളെങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിച്ചു. ആരെയും മാറ്റി മറിച്ചുകളയാന്‍ അനുഭവങ്ങള്‍ക്കാകും എന്ന അനുഭവ സത്യം. നഷ്ടങ്ങളാണ് യഥാര്‍ത്ഥ ജീവിത ലാഭങ്ങള്‍ എന്ന തിരിച്ചറിവിന്റെ കൊടുമുടി തുമ്പില്‍ വെറുതെയിരുന്ന് കുത്തിക്കുറിച്ചതിന് ഒരു കാരണമുണ്ട് . ഈയുള്ളവന്‍ ഒരു റേഡിയോക്കാരനായിട്ട് 14 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചു 15ആം കൊല്ലം തൊടുകയാണ് ഇന്ന്. അനുഭവ വെളിച്ചങ്ങളുടെ ഒരു റേഡിയോക്കാലം. നാളിതുവരെ ഒപ്പം കേട്ടിരുന്നവര്‍ക്ക് മനസ്സില്‍ തൊടുന്ന നന്ദി- ഫിറോസ് കുറിച്ചു. പോസ്റ്റ്
സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. അനുഭവങ്ങള്‍ നിങ്ങളെ അടിമുടി മാറ്റി മാറിച്ചു… അനുഭവങ്ങളേ നന്ദി …നിങ്ങള്‍ കിടിലം തന്നെ… പരക്കട്ടെ പ്രകാശം,പരക്കട്ടെ പ്രകാശം. ഇതായിരുന്നോ മാഷ്. എല്ലാ നന്മകളും നേരുന്നു, ഫിറോസ്, ദൈവം അങ്ങനെയാണ്… നിനക്കുള്ളത് മറ്റുള്ളവര്‍ക് കൂടി അവകാശപ്പെട്ടത് ആണ് എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി നമുക്ക് ഒരു വീഴ്ച തരും…. അതില്‍ നമ്മള്‍ എങ്ങനെ പഠിക്കുന്നു..
അത് നമ്മെ ഒരു പച്ചയായ മനുഷ്യന്‍ ആക്കി തീര്‍ക്കും,ആരോഗ്യം ,വരുമാനം എല്ലാം എന്നും ഉണ്ടാകുമെന്ന ധാരണയില്‍ മുന്നോട്ടു പോകുമ്പോഴാണ് ജീവിതവഴിയില്‍ പല മാര്‍ഗ്ഗതടസ്സങ്ങളും ഉണ്ടാകുക ,അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഒരു പാടു പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. ഇനിയുള്ള വഴിയില്‍ വിജയാശംസകള്‍ നേരുന്നു,തീര്‍ച്ചയായും ഒരു തകര്‍ച്ച വരുമ്പോള്‍ മാത്രമാണ് ബന്ധങ്ങളുടെ വില അറിയുന്നത് ആരൊക്കെ കൂടെ ഉണ്ടാകും എന്ന് അറിയുന്നത് ഈശ്വരന്‍ രക്ഷിക്കട്ടെ എന്നും നന്മകള്‍ മാത്രം ഉണ്ടാകട്ടെ.. എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.