Malayalam
ബാഴ്സലോണയിലേയ്ക്ക് പറന്ന് കീര്‍ത്തി സുരേഷ്; കാരണം!? ആശംസകളുമായി ആരാധകര്‍
ബാഴ്സലോണയിലേയ്ക്ക് പറന്ന് കീര്‍ത്തി സുരേഷ്; കാരണം!? ആശംസകളുമായി ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കാന്‍ താരത്തിനായി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമായ ‘സര്‍ക്കാറു വരൈ പട്ട’യുടെ ഷൂട്ടിങ്ങിനായി സ്പെയിനിലെ ബാഴ്സലോണയിലേയ്ക്ക് പോയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് കീര്‍ത്തി ഇക്കാര്യം അറിയിച്ചത്. ഇതിനോടകം തന്നെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധി പേര് ആശംസകളുമായ് താരത്തിനെ അറിയിക്കുന്നുണ്ട്.
‘സര്‍ക്കാറു വരൈ പട്ട’യില്‍ മഹേഷ് ബാബുവാണ് നായകന്. കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് എന്നിവരാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ട് ബാഴ്സലോണയിലാണ്. അടുത്ത ജനുവരിയിലാണ് ചിത്രം റിലീസിനെത്തുക.
മലയാളത്തില്‍ കീര്‍ത്തി അഭിനയിച്ച ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ എത്താനുള്ള ഒരുക്കത്തിലാണ്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീര്‍ത്തിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.
