Malayalam
ജീവിതത്തില്‍ ഓരോ സന്ദര്‍ഭം വരുമ്പോഴാണ് നമ്മള്‍ മാറുന്നത്, ആ സംഭവത്തിന് ശേഷം ഇഷ്ടം കുറഞ്ഞെന്ന് ഒരുപാട് പേര്‍ പറഞ്ഞു..!, അത് എനിക്കും സങ്കടകരമായ കാര്യമാണ്; വൈറലായി കാവ്യയുടെ വാക്കുകള്‍
ജീവിതത്തില്‍ ഓരോ സന്ദര്‍ഭം വരുമ്പോഴാണ് നമ്മള്‍ മാറുന്നത്, ആ സംഭവത്തിന് ശേഷം ഇഷ്ടം കുറഞ്ഞെന്ന് ഒരുപാട് പേര്‍ പറഞ്ഞു..!, അത് എനിക്കും സങ്കടകരമായ കാര്യമാണ്; വൈറലായി കാവ്യയുടെ വാക്കുകള്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകള്‍ വഴി വൈറലാകാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകി കൂടിയാണ് കാവ്യ മാധവന്‍.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കാവ്യ മാധവന്റെ ഒരു പഴയ അഭിമുഖമാണ്. ഒരു കാലത്ത് നടിയുടെ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു. നീണ്ട മുടിയായിരുന്നു കാവ്യയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ മുടി മുറിച്ച് കാവ്യ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകരില്‍ ഏറെ സങ്കടം സൃഷ്ടിച്ചിരുന്നു. നിരാശ പ്രകടിപ്പച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. മുടി മുറിക്കാനുണ്ടായ കാരണവും നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത കാവ്യയുടെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും നടി അഭിമുഖത്തില്‍ പറയുന്നു. കൈരളിയ്ക്ക് നല്‍കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്.
പൊതുവെ ഒരു പാവം പെണ്‍കുട്ടി ഇമേജാണുള്ളത്. എന്നാല്‍ താന്‍ അങ്ങനെ പാവത്താനൊന്നുമല്ല. താന്‍ എത്ര മാത്രം ബോള്‍ഡാണെന്നൊന്നും അറിയില്ല. എന്നാല്‍ പല കാര്യങ്ങള്‍ക്കും വ്യക്തതയുണ്ട്. കാര്യങ്ങളെക്കുറിച്ചൊക്കെ അറിയാം. എന്നാല്‍ മുന്‍പൊന്നും അങ്ങനെ ആയിരുന്നില്ല. ആ അങ്ങനെ തന്നെ അങ്ങ് പോവാമെന്നായിരുന്നു മുന്‍പ്. ചെറുപ്പം മുതലെ അച്ഛനേയും അമ്മയേയും ആശ്രയിച്ചായിരുന്നു ഞാന്‍ ജീവിച്ചത് പിന്നെ എനിക്ക് ചുറ്റിലും നില്‍ക്കുന്നവരുമായും ഞാന്‍ വേഗം ഡിപ്പെന്‍ഡ് ആകും.
അത് ചെറുപ്പം മുതലെ അങ്ങനെ ആയിരുന്നു. സ്വതന്ത്രമായി ജീവിക്കാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചിരുന്നില്ല. ഡ്രൈവിംഗ് പഠിച്ചത് സ്വതന്ത്രമാവുക എന്ന ഉദ്യേശത്തോടെയാണ്. തനിക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് അതെന്നാണ് ആദ്യം കരുതിയത്. ഷീ ടാക്‌സി സിനിമ ചെയ്തപ്പോള്‍ അത് ഓകക്കെയായി.എന്നാല്‍ അമ്മയ്ക്കും അച്ഛനും ധൈര്യമില്ലായിരുന്നു. ധൈര്യമായി വണ്ടിയെടുത്ത് വരുമ്പോഴേക്കും അത് നിര്‍ത്തിക്കും. എനിക്ക് ധൈര്യമുണ്ടെങ്കിലും അവര്‍ക്ക് പേടിയായിരുന്നു.
അച്ഛനും അമ്മയും തന്നോടൊപ്പം വണ്ടിയില്‍ കയറില്ല. എത്രയോ കാലത്തെ ആഗ്രഹത്തിനൊടുവിലാണ് ഡ്രൈവിംഗ് പഠിച്ചത്.അത്യാവശ്യ ഘട്ടങ്ങളില്‍ ഞാന്‍ വണ്ടിയെടുക്കാമെന്ന് പറയുമ്പോള്‍ അത് അത്ര അത്യാവശ്യമില്ലെന്നാണ് അവരുടെ മറുപടി. നാളയെയാലും മതിയെന്നൊക്കെ പറയും. ജീവിതത്തില്‍ ഓരോ സന്ദര്‍ഭം വരുമ്പോഴാണ് നമ്മള്‍ മാറുന്നത്. പിന്നെ പ്രായം കൂടുമ്പോഴുള്ള മാറ്റമൊക്കെ വേണ്ടേ… കാവ്യ അഭിമുഖത്തില്‍ പറയുന്നു.
മുടി മുറിച്ചതിനെ കുറിച്ചും നടി അഭിമുഖത്തില്‍ പറയുണ്ട്. ഫാഷന് വേണ്ടിയൊന്നുമില്ല മുടി മുറിച്ചതെന്നാണ് കാവ്യ പറയുന്നത്. മുടി പോയത് സങ്കടകരമായ കാര്യമാണ്. എനിക്ക് ചേരുന്ന മാറ്റങ്ങള്‍ മാത്രമ വരുത്താറുള്ളൂ. എന്നാലും അത് പലര്‍ക്കും ഇഷ്ടമല്ല. മുടി പോയത് എനിക്ക് വലിയൊരു വിഷമമാണ്. മുടി പോയതോടെ ഇഷ്ടം പോയി, ഐശ്വര്യം പോയി, എന്നൊക്കെയാണ് അമ്മമാര്‍ പറയുന്നത്. മനപ്പൂര്‍വ്വം മുറിച്ചതല്ല. പോയപ്പോള്‍ അത് ഭംഗിയായി വെട്ടിയതാണ്. എപ്പോഴും ഓരോന്നായി ചെയ്തുകൊണ്ടിരിക്കുകയല്ലേ. ട്രെന്‍ഡിയായി ഇരിക്കാനൊന്നും തനിക്ക് പറ്റില്ല. പറ്റുന്ന മാറ്റങ്ങള്‍ പരീക്ഷിക്കാറുണ്ട്, കാവ്യ അഭിമുഖത്തില്‍ പറഞ്ഞു.
