Malayalam
മഞ്ജുവിന്റെ മോളല്ലേ…, ഓടിച്ചെന്ന് കെട്ടിപ്പിടിച്ച കാവ്യയുടെ മുന്നില്‍ വെച്ച് മീനാക്ഷിയോട് കുശലം തിരക്കി സുരേഷ് ഗോപി; കാവ്യ ആകെ ചമ്മിക്കാണുമെന്ന് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ
മഞ്ജുവിന്റെ മോളല്ലേ…, ഓടിച്ചെന്ന് കെട്ടിപ്പിടിച്ച കാവ്യയുടെ മുന്നില്‍ വെച്ച് മീനാക്ഷിയോട് കുശലം തിരക്കി സുരേഷ് ഗോപി; കാവ്യ ആകെ ചമ്മിക്കാണുമെന്ന് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നടന് ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുറത്തെത്തുന്ന വാര്‍ത്തകള്‍ കാവ്യ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതല്ല. കേസില്‍ ദിലീപിനൊപ്പം തന്നെ കാവ്യയുടെ പേരും ഉയര്‍ന്നു കേ്ള്ക്കുന്നുണ്ട്. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തിന്റെ വിവാഹ നിശ്ചയത്തില്‍ ഒരേ വേഷത്തിലെത്തിയ കാവ്യയുടെയും മീനാക്ഷിയുടെയും ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. അത്തരത്തില്‍ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുകയാണ്. താരനിബിഡമായ എന്‍ഗേജ്മെന്റില്‍ എംപിയും നടനുമായ സുരേഷ് ഗോപിയും എത്തിയിരുന്നു.
മീനാക്ഷി സുരേഷ് ഗോപിയുടെ അടുത്തെത്തുകയും വിശേഷങ്ങള്‍ ചോദിക്കുന്ന സുരേഷ് ഗോപി മീനാക്ഷിയെ കവിളില്‍ തലോടുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ഒരു വീഡിയോ കൂടി പുറത്തെത്തിയിരുന്നു. കാവ്യ കൂടി അടുത്ത് നില്‍ക്കവെയായിരുന്നു മഞ്ജുവിന്റെ മകള്‍ തന്നെ എന്ന് പറഞ്ഞ് സുരേഷ് ഗോപി മീനാക്ഷിയുടെ കവിളില്‍ തലോടിയത്. ഇത് കേട്ട് കാവ്യ ഒന്ന് ചിരിക്കുകയും നോക്കികൊണ്ട് നില്‍ക്കുകയും ആയിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഒത്തു കൂടിയിരിക്കുന്നത്. ഇത് കേട്ട് കാവ്യ ചൂളിപ്പോയി എന്നും ചമ്മിയെന്നുമെല്ലാമാണ് വിമര്‍ശകര്‍ പറയുന്നത്.
എന്നാല്‍ പതിവ് പോലെ തന്നെ നിരവധി താരങ്ങള്‍ പങ്കെടുത്ത എന്‍ഗേജ്മെന്റിലും തിളങ്ങി നിന്നത് ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലാത്ത താരപുത്രി തന്നെയാണ്. ഇതിനു മുമ്പും മീനാക്ഷി പങ്കെടുത്തിരുന്ന പരിപാടികളില്‍ തിളങ്ങിയത് മീനാക്ഷി തന്നെയായിരുന്നു. മെറൂണ്‍ നിറത്തിലുള്ള ചുരിദാറും കുര്‍ത്തയും അണിഞ്ഞാണ് മീനാക്ഷിയും കാവ്യയും എത്തിയത്. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും മറ്റുള്ളവരോട് പോയി കുശലം ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആ സമയം കടന്നു വന്ന സുരേഷ് ഗോപിയെ കാണുമ്പോള്‍ സ്നേഹത്തോടെയാണ് കാവ്യ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചത്.
അതേസമയം, സിനിമയ്ക്ക് വലിയ ഇടവേള നല്കിയ കാവ്യയുടെ ഇപ്പോഴത്തെ ജീവിതം മകള്‍ മഹാലക്ഷ്മയെ ചുറ്റിപ്പറ്റിയാണ്. മകള്‍ക്ക് മൂന്ന് വയസ് ആയിരിക്കുകയാണ്. 2018ല്‍ വിജയദശമി ദിനത്തിലാണ് മകള്‍ ജനിക്കുന്നത്. കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ താരങ്ങള്‍ അധികം പങ്കുവെയ്ക്കാറില്ല. ജനിച്ചതിന് ശേഷം ഒന്നാം പിറന്നാളിനാണ് കുഞ്ഞിന്റെ ചിത്രം താരങ്ങള്‍ പങ്കുവെയ്ക്കുന്നത്. വളരെ അപൂര്‍വമായി മാത്രമേ മഹാലക്ഷ്മിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുള്ളു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് മഹാലക്ഷ്മിയുടെയും കാവ്യയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോ ആണ് ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്. മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയില്‍ കാണാനാവുക. തൊട്ടുപിന്നിലെ ദിലീപുമുണ്ട്. എന്നാല്‍ എവിടെ നിന്നുള്ളതാണ് ദിലീപ് കുടുംബത്തിന്റെ വീഡിയോ എന്നത് വ്യക്തമല്ല. കാവ്യയുടെ കൈയ്യില്‍ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോ കൗതുകം പകരുന്നതാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷിയുണ്ടായിരുന്നില്ല. കാവ്യ ഡാര്‍ക്ക് ഗ്രേ കളര്‍ ചുരിദാറാണ് കാവ്യ ധരിച്ചിരിയ്ക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന് കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നല്കിയ പേര്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്.
